Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുവൈത്ത് കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കമ്മറ്റി: പ്രതിഭകളെ അനുമോദിച്ചു.

25 May 2024 19:47 IST

UNNICHEKKU .M

Share News :



 മുക്കം:കുവൈറ്റ് കെ എം സി സി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കെ എം സി സി അംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയം വരിച്ച മുഴുവൻ വിദ്യാർത്ഥികളെയും അവരുടെ വീടുകളിൽ എത്തി അവാർഡുകൾ നല്കി അനുമോദിച്ചു_

പെരുവയൽ കോണാറമ്പ് വികെ ഹൗസിൽ നടന്ന അവാർഡ് വിതരണോദ്ഘാടന ചടങ്ങ് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെഎംസിസി സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ അസ്‌ലം കുട്ടിക്കാട്ടൂർ, വാർഡ് മെമ്പർ ഉനൈസ്, കെ കെ എം സി സി മണ്ഡലം ജനറൽ സെക്രട്ടറി സലാം തറോൽ, വൈസ് പ്രസിഡന്റ് മുസ്തഫ മാവൂർ, സെക്രട്ടറി സമദ് കുറ്റിക്കാട്ടൂർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തിനുശേഷം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി വിജയികളുടെ വീടുകളിൽ എത്തി നല്കിയ.. അനുമോദന ചടങ്ങിൽ കുന്ദമംഗലം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹംസ മാസ്റ്റർ, വൈസ് പ്രസിഡന്റ് കെ കെ കോയാ സാഹിബ്‌, മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം പി അഹമ്മദ് സാഹിബ്, ഒളവണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹമീദ് മൗലവി മണക്കടവ് , മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സിറാജ് മലയമ്മ, പ്രാദേശിക മുസ്ലിം ലീഗ് നേതാക്കളായ ബഷീർ മാസ്റ്റർ കാരന്തൂർ,ടി സലാം ഊർക്കടവ്, എ കെ സി നാസർ, ഗഫൂർ കായലം, ടി സിദ്ദിഖ് തറോൽ,കോയദ്ദീൻ സാഹിബ് മാത്തറ, കെകെഎംസിസി മണ്ഡലം കൗൺസിലർ സിറാജ് മാത്തറ, അസീസ് ഈസ്റ്റ് മലയമ്മ,തുടങ്ങിയവർവിവിധസ്ഥലങ്ങളിലായി പങ്കാളികളായി.

Follow us on :

More in Related News