Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2024 19:38 IST
Share News :
കോഴിക്കോട്: കാരരന്തൂർ :വിദ്യാർത്ഥികളെയും യുവജനങ്ങളെയും രാജ്യത്തിന്നുപകരിക്കുന്ന പൗരൻമാരാക്കി വളർത്തിയെടുക്കുന്നതിനുവേണ്ടി SDPI കാരന്തൂർ ഈസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച സായാഹ്ന സംഗമം ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ഉത്ഘാടനം ചെയ്തു. ധാരാളം വായിക്കുകയും കയിയുന്നത്ര സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്നവർക്കെ രാജ്യപുരോഗതിയിൽ പങ്കാളികളാവുന്ന പൗരൻമാരായി മാറാൻ സാധിക്കുകയുള്ളൂവെന്ന് മുസ്തഫ കൊമ്മേരി വിദ്യാർത്ഥി യുവജനസദസിനെ ഉണർത്തി.
ഇന്ത്യാ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥയെ സംബന്ധിച്ച് പഠനം നടത്തിയ കമ്മീഷനുകൾ ഗവൺമെൻ്റിനുമുന്നിൽ സമർപ്പിച്ച റിപ്പോർട്ടുകളെ സംബന്ധിച്ച് പഠിച്ചാൽ രാജ്യപുരോഗതിക്ക് വിദ്യാർത്ഥി യുവജനങ്ങൾ എന്ത് ചെയ്യണമെന്ന ബോധ്യം സൃഷ്ടിക്കപ്പെടുമെന്ന് വിഷയാവതാരകനായ അബ്ദുൽമുഖ്സിത് സമർത്ഥിച്ചു.
എസ് ഡി പി ഐ കാരന്തൂർ ഈസ്റ്റ് ബ്രാഞ്ച് പ്രസിഡണ്ട് മുഹമ്മദ് കെ പി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഫൽ കെ പി, റസാഖ് സി, ഫിറോസ് എം സി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.