Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ. പി.സി.പ്രേമന് യാത്രയയപ്പ്

24 Mar 2025 10:34 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: സ്തുത്യർഹ സേവനത്തിനുള്ള ഈ വർഷത്തെ രാഷ്ട്രപതിയുടെ പുരസ്കാരവും, മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുള്ള പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ. പി.സി.പ്രേമന് ഫയർ സ്റ്റേഷൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഉജ്ജ്വലമായ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു . കോഴിക്കോട് റീജിയണൽ ഫയർ ഓഫീസർ ടി .രജീഷ് ഉദ്ഘാടനം ചെയ്തു.സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശൻ അധ്യക്ഷതവഹിച്ചു. വകുപ്പിലെ നിരവധി ഓഫീസർമാരും പേരാമ്പ്ര നിലയത്തിലെ മുൻകാല സഹപ്രവർത്തകരും സിവിൽ ഡിഫൻസ് , ആപ്ത മിത്ര വളണ്ടിയർമാരും നാട്ടുകാരും , മാധ്യമപ്രവർത്തകരും പി.സി പ്രേമന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയപ്പോൾ ധന്യമായ പരിപാടിയായി മാറി.സ്റ്റേഷൻ ഓഫീസർമാരായ പി .കെ. പ്രമോദ്, പി .കെ. ഭരതൻ, അരുൺ, ഫയർ സർവീസിലെ സംഘടനകളെ പ്രതിനിധീകരിച്ച് കെ. ഷജിൽ കുമാർ, കെ.കെ. ഗിരീശൻ, ഹോം ഗാർഡ് സുരേഷ് എന്നിവരും ഉപഹാരങ്ങൾ അർപ്പിച്ച് സംസാരിച്ചു.സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപൻ, കുഞ്ഞിക്കണ്ണൻ, ആപ്ത മിത്ര വളണ്ടിയർ, എം. ഷിജു, കെ .ദിലീപൻ, എം. വാസു എന്നിവരും സംസാരിച്ചു. തുടർന്ന് .സി.പ്രേമൻ അദ്ദേഹത്തിൻറെ സേവനകാലത്തെ നല്ല നിമിഷങ്ങൾ ഓർത്തെടുത്തുകൊണ്ട് മറുപടി പ്രസംഗം നടത്തിസീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി എം. മനോജ് നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News