Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമലയെ ഖനന മാഫിയക്ക് വിട്ട് കൊടുക്കരുത്. എസ് ഡി പി ഐ

11 Feb 2025 17:42 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന പുറക്കാമല പ്രകൃതി സമ്പത്ത് തകർക്കാനുള്ള ക്വാറി മാഫിയകളുടെ ശ്രമം പരാജയപ്പെടുത്തണമെന്ന്  

എസ് ഡി പി ഐ സംസ്ഥാന ട്രഷറർ എൻ.കെ റഷീദ് ഉമരി പറഞ്ഞു. പുറക്കാമലയെ ഖനന മാഫിയക്ക് വിട്ട് കൊടുക്കരുത് എന്നാവശ്യപ്പെട്ട് എസ് ഡി പി ഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പുറക്കാമല സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയുടെ താഴ്'വാരത്ത് നൂറു കണക്കിന് വീടുകളിലെ പ്രദേശവാസികളുടെ കുടിവെള്ള സ്രോതസ്സും പുറക്കാമല ആശ്രയിച്ചാണെന്നും 80 ഡിഗ്രിയധികം കുത്തനെ ചെരിവുള്ള പുറക്കാമല ക്വാറി മാഫിയയുടെ ഇടപെടൽ കാരണം പൊട്ടിക്കുകയാണെങ്കിൽ മുണ്ടകൈയ്യിലും ചൂരൽമലയിലും സംഭവിച്ചത് പോലെ ഒരു ദുരന്തമുണ്ടായാൽ താഴെയുള്ള വീടുകളും താമസക്കാരും കണ്ടെത്താൻ പോലും കഴിയാത്ത രീതിയിൽ മണ്ണിലും പാറയിലും പൂണ്ടു പോവുകയും ഇങ്ങനെ ഒരു പ്രദേശവും ചുറ്റിനും വീടുകളും ആളുകളും ജീവിച്ചിരുന്നു എന്നതിന്റെ അടയാളം പോലും ഇല്ലാതാവുമെന്നും പാറപൊട്ടിക്കാൻ ഡെൽറ്റ കമ്പനിക്കും പ്രദേശത്തെ ചില സ്വകാര്യ വൃക്തികൾക്കും അനുമതി നൽകിയ പരിസ്ഥിതി വിദഗ്ധരും സംസ്ഥാന, ജില്ലാ, പ്രാദേശിക ഭരണകൂടങ്ങളും സ്ഥലം എംഎൽഎയും എത്രയും വേഗം പുറക്കാമല സംരക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും പുറക്കാമല സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ബാലൻ നടുവണ്ണൂർ,ജില്ല കമ്മിറ്റി അംഗം കെ.പി മുഹമ്മത് അഷ്റഫ്, എസ്ഡിടിയു സംസ്ഥാന കമ്മിറ്റി അംഗം ഇസ്മയിൽ കമ്മന, മണ്ഡലം പ്രസിഡണ്ട് വി. നൗഷാദ്, ഹമീദ് എടവരാട്, ശബ്ന റഷീദ്, അഷ്റഫ് മുയിപ്പോത്ത് തുടങ്ങിയർ സംസാരിച്ചു.

Follow us on :

Tags:

More in Related News