Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2025 17:28 IST
Share News :
വള്ളിക്കുന്ന്: അരിയല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് അതിൻ്റെ പ്രവർത്തിപഥ ത്തിൽ 100 വർഷങ്ങൾ പിന്നിടുകയാണ്. ഐക്യനാണയ സംഘം ആയി 1922 ൽ ആരംഭിച്ച് ഇപ്പോൾ ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ആയി പ്രവർത്തിക്കുന്ന ബാങ്ക് കുറെ വർഷങ്ങളായി ലാഭത്തിൽ പ്രവർത്തിക്കുന്നു. കൂടാതെ ബാങ്കിന് ഒരു നീതി മെഡിക്കൽസ്, നീതി ലാബ്,രണ്ട് നീതി സ്റ്റോറുകൾ, വളം ഡിപ്പോ എന്നീ അനുബന്ധ സ്ഥാപനങ്ങളും നല്ലനിലയിൽ ജനോപകാരപ്രദമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.
വർഷങ്ങളായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് ലാഭത്തിലൊരു വിഹിതം ബാങ്കിൻ്റെ പ്രവർത്തന മേഖലയായ അരിയല്ലൂർ വില്ലേജിലെ ഡയാലിസിസ് ചെയ്യുന്ന വ്യക്തികൾക്ക് ആശ്വാസമായി ഒരു നിശ്ചിത തുക പ്രതി മാസം നൽകുവാനും അതുപോലെ മഴയെന്നോ വെയിലെന്നോ നോക്കാതെ വർഷം മുഴുവൻ ജോലി ചെയ്യുന്ന കേരളത്തിൻ്റെ ശുചിത്വ സേനയായ വള്ളി ക്കുന്ന് പഞ്ചായത്തിലെ മുഴുവൻ ഹരിതകർമസേന അംഗങ്ങൾക്കും മഴ ക്കോട്ട് നൽകാനും, കൂടാതെ അരിയല്ലൂർ വില്ലേജിലെ പഠന രംഗത്ത് മികവ് കാട്ടിയ മുഴുവൻ വിദ്യാർത്ഥികളെ ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രസ്‌തുത പരിപാടി ജൂൺ 27-ന് വൈകുന്നേരം 5 മണിക്ക് അരിയല്ലൂർ രുചിഹട്ട് ഓഡിറ്റോറിയത്തിൽ കായിക ന്യൂനപക്ഷ ക്ഷേമ ഹജ്ജ് തീർത്ഥാടന റെയിൽവെ തപാൽ വകുപ്പ് മന്ത്രി വി. അബ്‌ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിൽ വള്ളിക്കുന്ന് എം.എൽ.എ 'അബ്ദുൾ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിക്കും '
പത്രസമ്മേളത്തിൽ പ്രസിഡണ്ട് ഋഷികേഷ് കുമാർ , വൈസ് ചെയർമാൻ സി.എം അറമുഖൻ, സെക്രട്ടറി സ്മിത. കെ , ഡയറക്ടന്മാരായ ഷൈനി എ.എം , രാജശേഖരൻ. ഇ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.