Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2025 13:50 IST
Share News :
മേപ്പയ്യൂർ: പുറക്കാമല കരിങ്കൽ ഖനനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത് റിമാണ്ട് ചെയ്യപ്പെട്ട സമര നേതാക്കൾക്ക്ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ച് നാട്ടിലെത്തിയവർക്ക് നൂറുകണക്കിനാളുകൾ ചേർന്ന് സ്വീകരണം നൽകി.കഴിഞ്ഞ ഫെബ്രു 17-ാം തീയ്യതി പാറ പൊട്ടിക്കുന്നതിനുള്ള കംപ്രഷർ വർക്കു ചെയ്യുന്നതിൻ്റെ ശബ്ദം കേട്ട് ഓടിയെത്തിയ ആർ.ജെ.ഡി നേതാവ് ലോഹ്യയടക്കമുള്ള സമരസമിതി പ്രവർത്തകരെ ക്വാറി ഉടമകളുടെ ക്വട്ടേഷൻ സംഘം അക്രമിച്ച് പരുക്കേൽപ്പിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുകയുണ്ടായി.
തുടർന്ന് കള്ളക്കേസ് ചുമത്തി പ്രവർത്തകരുടെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്താണ് പലരേയും അറസ്റ്റു ചെയ്തത്. കെ. ലോഹ്യ, രജ്ഞിത്ത് എന്നിവർക്കാണ് കോഴിക്കോട് ജില്ലാ കോടതി ജാമ്യമനുവദിച്ചത്.അറസ്റ്റിന് വഴങ്ങാതിരുന്ന എം.കെ. മുരളീധരൻ ഷരീഫ് എന്നിവർക്ക് മുൻകൂർ ജാമ്യവും ലഭിച്ചു. ജയിൽ മോചിതരായവർക്ക് . മേപ്പയ്യൂർ ടൗണിൽ നൂറുകണക്കിന് പേർ പങ്കെടുത്ത ആവേശകരമായ സ്വീകരണം നൽകി.
സമരസമിതി കൺവീനർ എം.എം. പ്രജീഷ് സ്വാഗതം പറഞ്ഞു.വൈസ് ചെയർമാൻവി.പി അസ്സയിനാർ ഹാരാപ്പണം നടത്തി.വി.എ. ബാലകൃഷ്ണൻ, വി.പി. മോഹനൻ ,കമ്മന അബ്ദുറഹിമാൻ, കീഴ്പോട്ട് അമ്മത്, സിറാജ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.