Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡ് പണി പൂര്‍ത്തിയാക്കാതെ ലോറിയും ജെ.സി.ബിയും ഉപേക്ഷിച്ച് കരാറുകാരന്‍ സ്ഥലം വിട്ടു

17 Oct 2024 12:46 IST

- ജേർണലിസ്റ്റ്

Share News :

കുഞ്ചിത്തണ്ണി: രണ്ടുവര്‍ഷം മുമ്പ് മൂന്നര കോടി രൂപ അനുവദിച്ച് നിര്‍മാണമാരംഭിച്ച റോഡ് പണി പൂര്‍ത്തിയാക്കാതെ ലോറിയും ജെ.സി.ബിയും വഴിയില്‍ ഉപേക്ഷിച്ച് കരാറുകാരന്‍ സ്ഥലം വിട്ടു. എല്ലക്കല്‍ മഠം കവല മുതല്‍ മേരിലാന്റ് ആമക്കണ്ടം വഴി ആനച്ചാല്‍ ടൗണിലെത്തുന്ന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനമാണ് ഉപേക്ഷിക്കപ്പെട്ടത്. 2021 -22 സാമ്പത്തിക വര്‍ഷം ഈ അഞ്ച് കിലോ മീറ്റര്‍ റോഡില്‍ സംരക്ഷ ഭിത്തി, കലുങ്ക്, ഓട എന്നിവ നിര്‍മിച്ചശേഷം ടാറിങ് നടത്തുന്നതിന് 3.5 കോടി രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന് കരാറുകാരന്‍ മിറ്റല്‍ കൊണ്ടുവരികയും കൂറേ ഭാഗത്ത് മണ്ണ് പണിനടത്തുകയും സംരക്ഷണ ഭിത്തി നിര്‍മിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് കരാറുകാരന്‍ പണിയും ലോറിയും, ജെ.സി.ബിയും ഉപേക്ഷിച്ചുപോയത്. റോഡ് പണി തീര്‍ക്കുന്നതിന് തുക കുറഞ്ഞതാണ് പണിയുപേക്ഷിക്കാന്‍ കാരണമെന്ന് പറയുമ്പോള്‍ അതല്ല രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ വന്‍ തുക സംഭാവന ചോദിച്ച്ശല്യം ചെയ്തതാണ് പണിയുപേക്ഷിക്കാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു. റോഡ് പണി നിലച്ചതോടെ ഇതുവഴി നടന്നുപോകുവാന്‍ പോലും പറ്റാത്ത അവസ്ഥയിലാണിപ്പോള്‍. നിരവധി സ്‌കൂള്‍ ബസുകളും ഓട്ടോറിക്ഷ, ബൈക്ക്, കാര്‍ എന്നിവ യഥേഷ്ടം സഞ്ചരിച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഇതുവഴി ഓട്ടം നിര്‍ത്തുന്നതു സംബന്ധിച്ച് ആലോചനയിലാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കാനുള്ള നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.


Follow us on :

More in Related News