Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2026 16:42 IST
Share News :
പുന്നയൂർക്കുളം:ആൽത്തറ കുണ്ടനി ദണ്ഡൻ സ്വാമി ക്ഷേത്രത്തിലെ വേല മഹോത്സവം ശനിയാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കും.രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ,പറവെപ്പ്,11 മണി മുതൽ പ്രസാദ ഊട്ട് എന്നിവയും,വൈകീട്ട് 6 മണിക്ക് വിവിധ ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരുനൂറോളം തിറ,നൂറോളം തെയ്യം,കരിങ്കാളി എന്നിവയോടെ വേല വരവ്,തുടർന്ന് നിറമാല,ദീപാരാധന,മേളത്തോടുകൂടി ചുറ്റുവിളക്ക്,രാത്രി 9-ന് ഐശ്വര്യ കലാ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നവോദയയുടെ സുകുമാരി എന്ന നാടകവും ഉണ്ടാകും.ക്ഷേത്രത്തിൽ കിട്ടിയ വഴിപാട് സാധനങ്ങളുടെ ലേലം ഞായറാഴ്ച്ച രാവിലെ 9-ന് നടക്കുമെന്ന് ഭാരവാഹികളായ ചെയർമാൻ സി.കെ.ഷണ്മുഖൻ,പ്രസിഡന്റ് കെ.എം.പ്രകാശൻ,സെക്രട്ടറി എം.ജി.സന്തോഷ്,ജോയിന്റ് സെക്രട്ടറി ശ്രീഹരി എഴുത്തുപുരക്കൽ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.