Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 18:21 IST
Share News :
എടപ്പാൾ : എടപ്പാൾ മേഖലയിലെ ആയിരകണക്കിന് സാധാരണകാർക്ക് ആശ്രയ കേന്ദ്രമായ എടപ്പാൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം മെഡിക്കൽ ഓഫിസിറുടെയും ഡോക്ടർമാരുടെയും അനാസ്ഥ മൂലം രോഗികളെ പരിശോധിക്കനോ സായാഹ്ന ഒ പി പുനരാരംഭിക്കുവാനോ ഞായറാഴ്ച ദിവസങ്ങളിലെ ഒ പി പ്രവർത്തനം തുടങ്ങുന്നതിനോ സാധ്യമായിട്ടില്ലാത്തതാണ്, നിലവിൽ 6 ഡോക്ടർമാർ ഉണ്ടെന്നിരിക്കെ ഒ പി യിൽ മതിയായ ഡോക്ടർമാരെ ഉപയോഗിച്ച് രോഗികൾക്ക് പരിശോധിക്കേണ്ട സാഹചര്യത്തിൽ ലീവ് പോലും അറ്റന്റൻസ് രജിസ്റ്ററിൽ രേഖപ്പെടുത്താതെ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവർ നിയമലംഘനം നടത്തി ജനങ്ങളെ ദുരുത്തതിലാക്കുകയാണ്.
ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവോ തദ്ദേശ ഭരണ സംവിധാനത്തിന്റെ തീരുമാനങ്ങളോ ഇല്ലാതെ മെഡിക്കൽ ഓഫീസറുടെ കുത്തഴിഞ്ഞ ഭരണ നിർവഹണം ജനങ്ങൾക്ക് ദുരിതം നൽകിയിരിക്കുന്ന അവസ്ഥയാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ. സായാഹ്ന ഒ പി യും ഞായറാഴ്ച ഒ പി യും പുനരാരംഭിക്കുക മെഡിക്കൽ ഓഫീസറുടെ നിയമ വിരുദ്ധ പ്രവർത്തങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ഉപരോധം സമരം സംഘടിപ്പിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് വൈശാഖ് തൃപ്രങ്ങോട്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ടി എം മനീഷ്, അഡ്വ രഞ്ജിത്ത് തൊറയാറ്റിൽ, ടി പി ശ്രീജിത്ത്, ആഷിഫ് പൂക്കരത്തറ, അബിൻ പൊറൂക്കര, സുശാന്ത് കാടഞ്ചേരി, ജുബൈർ കെ വി തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.