Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2024 16:24 IST
Share News :
ചാവക്കാട്:പ്ലാസ്റ്റിക് കവറിന്റെ പേരിൽ മത്സ്യതൊഴിലാളികളെ കൊള്ളയടിക്കുന്ന നടപടിയിൽ നിന്നും പിന്മാറണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി.മത്സ്യം വിറ്റ് ഉപജീവന മാർഗം നടത്തുന്ന മത്സ്യ വിതരണ തൊഴിലാളികളെ പ്ലാസ്റ്റിക് കവറിന്റെ പേരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും,ഹെൽത്ത് ഡിപ്പാർട്ട്മെന്റും കൊള്ളയടിക്കുന്ന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോവുകയാണ്.ഗവൺമെന്റ് അനുവദിച്ചിട്ടുള്ള കവറുകളാണ് മത്സ്യതൊഴിലാളികൾ ഉപയോഗിക്കുന്നത് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മത്സ്യതൊഴിലാളികൾക്കെതിരെ നടപടി സ്വീകരിക്കുകയും 2000 മുതൽ പതിനായിരം രൂപ വരെ പിഴ എഴുതിക്കൊടുക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.വലിയ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷണപദാർത്ഥങ്ങൾ വരുന്നതും,മറ്റു സാധനങ്ങൾ കൊണ്ടുവരുന്നതും പ്ലാസ്റ്റിക് കവറുകളിലാണ്.നിരോധിച്ച പ്ലാസ്റ്റിക് കവറുകളിൽ വലിയ വ്യാപാര സ്ഥാപനങ്ങളിൽ വരുന്ന സാധനങ്ങൾ പിടിച്ചെടുക്കാൻ അവർക്കെതിരെ നടപടി സ്വീകരിക്കുവാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ,പഞ്ചായത്തോ തയ്യാറാകുന്നില്ല.പാവപ്പെട്ട മത്സ്യതൊഴിലാളികളെയും മത്സ്യ കച്ചവടക്കാരെയും ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് അധികാരികൾ പിന്മാറണം.ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരപരിപാടികളുമായി മത്സ്യതൊഴിലാളി കോൺഗ്രസ് രംഗത്ത് വരുമെന്ന് സി.മുസ്താഖ് അലി മുന്നറിയിപ്പ് നൽകി.
Follow us on :
Tags:
More in Related News
Please select your location.