Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പുന്ന പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി...

04 Apr 2025 19:40 IST

MUKUNDAN

Share News :

ചാവക്കാട്:പുന്ന പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി.കഴിഞ്ഞ രണ്ടുമാസമായി നിരവധി ആളുകൾ തെരുവുനായ്ക്കളുടെ ആക്രമണത്തിന് വിധേയമായി.ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ നായ്ക്കൾ നേർക്കുചാടി അപകടം സംഭവിച്ച അയ്യത്തേയിൽ ഉമ്മർ,വി.പി.ബഷീർ എന്നിവർ ഇപ്പോഴും ചികിത്സയിലാണ്.ഇന്ന് ഉച്ചതിരിഞ്ഞ് കൊട്ടരപ്പാട്ട് ചന്ദ്രികയുടെ വീട്ടുമുറ്റത്ത് വെച്ച് ശിവാനിയെന്ന സ്കൂൾ വിദ്യാർത്ഥിനിക്ക് നായ്ക്കളുടെ കടിയേറ്റു.തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ ചാവക്കാട് നഗരസഭയോട് നാട്ടുകാർ ആവശ്യപ്പെട്ടു.


Follow us on :

More in Related News