Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2025 19:59 IST
Share News :
പുന്നയൂർക്കുളം:ബാലഗോകുലം പുന്നയൂർക്കുളം താലൂക്ക് ശ്രീകൃഷ്ണജയന്തി ബാലദിനം ഞായറാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു."ഗ്രാമം തണലൊരുക്കട്ടെ", "ബാല്യം സഫലമാവട്ടെ" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നടത്തുന്ന ആഘോഷ പരിപാടികൾക്ക് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.പുന്നയൂർക്കുളം,പുന്നയൂർ,വടക്കേക്കാട്,കാട്ടകാമ്പാൽ എന്നീ പഞ്ചായത്തുകളിൽ വൈകീട്ട് നാലിന് ശോഭയാത്രകൾ നടക്കും.പുന്നയൂർക്കുളത്ത് ശോഭയാത്രകൾ കൊരച്ചനാട്ട് ഭഗവതി ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭയാത്രയായി ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിലും,പുന്നയൂരിൽ ശോഭ യാത്രകൾ മിനി സെൻ്ററിൽ സംഗമിച്ച് മഹാ ശോഭയാത്രയായി പാവിട്ടകുളങ്ങര ക്ഷേത്രത്തിലും,വടക്കേക്കാട് ശോഭയാത്രകൾ കപ്ലിയങ്ങാട് ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭയാത്രയായി മൂന്നാംകല്ല് മഹാവിഷ്ണു ക്ഷേത്രത്തിലും,കാട്ടകമ്പാലിൽ ശോഭയാത്രകൾ മങ്ങാട് തൃക്കോവിൽ ക്ഷേത്രത്തിൽ സംഗമിച്ച് മഹാ ശോഭയാത്രയായി ചിറയൻക്കാട് ക്ഷേത്രത്തിലും സമാപിക്കും.അകലാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലും പെരിയമ്പലം ക്ഷേത്രത്തിലും ശോഭയാത്രകൾ നടക്കും.നാല്പതോളം ശോഭ യാത്രകളിലായി 1500ലധികം രാധാ-കൃഷ്ണ വേഷധാരികൾ അണിനിരക്കും.ഗോപിക നൃത്തം,ഗോപൂജ,ഉറിയടി മത്സരം,കലാ വിജ്ഞാന മത്സരം എന്നിവയും ഉണ്ടാകും.അന്നേദിവസം ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ കാലത്ത് 8 മണി മുതൽ രമണി അശോകൻ നാലപ്പാട്ടിന്റെ നേതൃത്വത്തിൽ ജ്ഞാനപ്പാന പാരായണവും ഉണ്ടാകുമെന്ന് ബാലഗോകുലം റവന്യൂ ജില്ലാ ഉപാധ്യക്ഷൻ കെ.എം.പ്രകാശൻ,സ്വാഗതസംഘം ഭാരവാഹികളായ ടി.വി.ശ്രീനിവാസൻ,എം.ജി.സുരേഷ്,ചന്ദ്രൻ മാങ്കുഴി,കെ.എ.മധു,കെ.ബി.അനിൽകുമാർ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.