Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2024 21:03 IST
Share News :
മേപ്പയ്യൂർ: മേപ്പയ്യൂർ ടൗണിൽ ഡി.വൈ.എഫ്.ഐ- യു. ഡി. വൈ. എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം.ഇരു വിഭാഗങ്ങളിലുമായി ആറ് പേർക്ക് പരിക്ക്. യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് സെക്രട്ടറി അജ്നാസ്കരയിൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, സി.പി.ഐ (എം) മേപ്പയ്യൂർ ലോക്കൽ കമ്മിറ്റിയംഗം എ.സി.അനൂപ്,
ധനേഷ് ഉത്തരായനം, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹികളായ അരുൺ.ജി.ദേവ്, അമൽ ആസാദ് എന്നിവർക്കാണ് പരിക്കേറ്റത്.
മേപ്പയ്യൂർ ഹയർ സെക്കൻററി സ്കൂളിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആദ്യ ഫലത്തിൽ
യു.ഡി.എസ്.എഫ് വിജയിച്ചുവെന്നും തുടർന്ന് റീ കൗണ്ടിംഗിൽ റിസൾട്ട് അട്ടിമറിച്ച് എസ്.എഫ്.ഐ പാനലിന് വിജയിക്കാനുള്ള അവസരമൊരുക്കുക യായിരുന്നുവെന്നാരോപിച്ചാണ് യു ഡി വൈ .എഫ് പ്രവർത്തകർ മേപ്പയ്യൂർ ടൗണിൽ പ്രകടനം നടത്തിയത്.ഇന്നലെ സ്കൂൾ പരിസരത്ത് നടന്ന സംഘർഷത്തിൽ യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ സുധാകരൻ പറമ്പാട്ടിന് മർദ്ദനമേറ്റിരുന്നു. യു ഡി എഫ് തെറ്റായ പ്രചരണം അഴിച്ചുവിട്ട് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയത്.ഇരു പ്രകടനങ്ങളും പോലീസ് സ്റ്റേഷനു സമീപം വെച്ച് മുഖാമുഖം ഏറ്റുമുട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് പൊലീസ് ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിക്കുകയായിരുന്നു.
സംഘർഷത്തെ തുടർന്ന് സി.പി.എം പ്രവർത്തകർ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധയോഗം നടത്തി.
സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ സെക്രട്ടറി പി.പി.രാധാകൃഷ്ണൻ, സൗത്ത് ലോക്കൽ സെക്രട്ടറി കെ രാജീവൻ എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പ് അട്ടിമറിയിലും സി.പി.എം അക്രമത്തിലും പ്രതിഷേധിച്ച് തിങ്കളാഴ്ച മേപ്പയ്യൂർ ടൗണിൽ പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്ന് യു. ഡി.എഫ് നേതാക്കൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.