Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 09:18 IST
Share News :
ചേലിയ കഥകളി വിദ്യാലയം നവരാത്രി ആഘോഷ പൊലിമയിൽ. വിജയ ദശമി നാളിൽ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.
ആരാധ്യനായ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ ദീപ്തസ്മരണയിൽ ചേലിയ കഥകളി വിദ്യാലയം നവരാത്രി ആഘോഷ പരിപാടികളുടെ നിറവിൽ.
ആഗസ്ത് 10 വ്യാഴാഴ്ച പൂജ വെയ്പ്പ് നടന്നു.
11 വെള്ളിയാഴ്ച സംഗീതാ ർച്ചന, വാദ്യാർച്ചന എന്നിവ അരങ്ങേറും.12 ശനിയാഴ്ച മഹാ നവമി ദിനത്തിൽ കഥകളി വിദ്യാലയം സ്ഥിരം വേദിയിൽ ശാസ്ത്രീയ നൃത്തങ്ങൾ, തിരുവാതിരക്കളി, കഥകളി എന്നിവ അരങ്ങേറും.
13 ന് വിജയദശമി ദിനത്തിൽ ഗുരു സ്മരണയിൽ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനം, വിദ്യാരംഭം എന്നിവ കഥകളി വിദ്യാലയം രംഗമണ്ഡപത്തിൽ നടക്കും.13 ന് വൈകീട്ട് 3 മുതൽ സമാപന പരിപാടികൾ കൊയിലാണ്ടി നഗരസഭാ ടൗൺ ഹാളിലാണ് നടക്കുന്നത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ ഡോ. എം.ആർ.രാഘവവാരിയർ, കവി കല്പറ്റ നാരായണൻ എന്നിവരെ ആദരിക്കും. തുടർന്ന് നൃത്ത, വാദ്യ, സംഗീത വിദ്യാർത്ഥികളുടെ ആദ്യാവതരണങ്ങൾ അരങ്ങേറും.
Follow us on :
Tags:
More in Related News
Please select your location.