Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എച്ച്.എസ്.ടി.യു ജില്ലാ സമ്മേളനം 17,18 തീയതികളിൽ കിഴിശ്ശേരിയിൽ

16 Jan 2025 20:28 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി :കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ 24ാമത് മലപ്പുറം ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും (17, 18 ) കിഴിശ്ശേരിയിൽ നടക്കും.പൊതുവിദ്യാഭ്യാസ മേഖലയും കേരളത്തിലെ സേവനവേതന മേഖലയും വലിയ പ്രതിസന്ധിയെ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് കെ.എച്ച്.എസ്.ടി.യു ജില്ലാ,സംസ്ഥാന സമ്മേളനങ്ങളിലേക്ക് കടക്കുന്നതെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. അപൂർണമായ പാഠ്യ പദ്ധതി,ഭരണകൂട ഒത്താശയോടെ പണം പിടുങ്ങുന്ന സംഘമായി അധ:പതിച്ച ഖാദർ കമ്മിറ്റി, ഏകീകരണ കോർ കമ്മിറ്റി,തെറ്റുകൾ നിറഞ്ഞ പാഠപുസ്തകങ്ങൾ, ചോദ്യപേപ്പർ ചോർച്ച,അധ്യാപക തസ്തികകൾ നഷ്ടപ്പെടൽ,ലഹരിയുടെ വ്യാപനം ഇങ്ങനെ നിരവധി ഗുരുതര പ്രശ്നങ്ങളാണ് പൊതുവിദ്യാഭ്യാസം നേരിടുന്നത്.പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ വ്യതിയാനം, 21 ശതമാനത്തോളം ഡി എ യിലെ വ്യതിയാനം,മുൻവർഷങ്ങളിലെ മൂല്യ നിർണയ വേതനം, ഗതിയില്ലാതായ മെഡി സെപ്പ്, ആനുകൂല്യങ്ങൾ ഇല്ലാതാവൽ, വാഗ്ദാ നലംഘനങ്ങൾ തുടങ്ങി ജനദ്രോഹ നടപടികളെ കുറിച്ച് പൊതുജനങ്ങളോടും അധികാരികളോടും സംവദിക്കുവാനാണ് സമ്മേളനം ലക്ഷ്യമിടുന്നത്.

17ന് വൈകിട്ട് സാംസ്കാരിക സമ്മേളനത്തോടെ ചടങ്ങ് ആരംഭിക്കും.

മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ.ടി അഷ്റഫ് ഉദ്ഘാടനം ചെയ്യും. പി.പി.എ ഖയ്യും അധ്യക്ഷനാവും. കലാ വിരുന്നും നടക്കും. 18 ന്

രാവിലെ ഗ്രേസ്മാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഘടനാ ശാക്തീകരണ പരിപാടി സംസ്ഥാന പ്രസിഡൻ്റ്

കെ.കെ ആലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെംബർ എം.പി ഷരീഫ ടീച്ചർ മുഖ്യാതിഥിയാവും. 10 മണിക്ക് നടക്കുന്ന സമ്പൂർണ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.കെ ബഷീർ എം.എൽ.എ മുഖ്യാതി ഥിയാവും.വിദ്യാഭ്യാസ സമ്മേളനം ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ടി അബ്ദുൽ ലത്തീഫ് പ്രമേയ പ്രഭാഷണം നടത്തും. ഡോ.പി.എം അനിൽ മുഖ്യാതിഥിയാവും. ലുഖ്മാൻ അരീക്കോട് മോട്ടിവേഷൻ ക്ലാസ് എടുക്കും. യാത്രയയപ്പ് സമ്മേളനം സി.എ നുഹ്മാൻ ഷിബിലി ഉദ്ഘാടനം ചെയ്യും.

പത്ര സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് വി.കെ അബ്ദുൽനാസർ, സെക്രട്ടറി കെ.ഷമീർ, ട്രഷറർ ടി.പി.മുജീബ്,ഭാരവാഹികളായ പി.പി. എ ഖയ്യും,മുഹമ്മദ് കാവാട്ട്,കെ.കെ മുഹമ്മദ് അഷ്റഫ്,ലതീബ് കുമാർ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News