Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ.കെ. എസ്.ടി.യു ജില്ലാ സമ്മേളനം മേപ്പയ്യൂരിൽ

28 Nov 2024 09:43 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: എ.കെ.എസ്.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 11, 1 2 തിയ്യതികളിൽ മേപ്പയ്യൂരിൽ വച്ചു നടക്കും. ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. രൂപീകരണ യോഗം എ. കെ .എസ്.ടി യു സംസ്ഥാന പ്രസിഡണ്ട് കെ.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. 

ബാബു കൊളക്കണ്ടി അധ്യക്ഷത വഹിച്ചു. അജയ് ആവള, പി. ബാലഗോപാലൻ മാസ്റ്റർ, എ.കെ.എസ്.ടി.യു സംസ്ഥാന സെകട്ടറിയേറ്റ് മെമ്പർ സി.ബിജു, ജില്ലാ പ്രസിഡണ്ട് കെ.വി. ആനന്ദൻ ,എം.കെ. രാമചന്ദ്രൻ, കെ.വി. നാരായണൻ, കെ.എം. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ബി.ബി.ബിനീഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി  രക്ഷാധികാരികൾ: കെ.കെ. ബാലൻ മാസ്റ്റർ , ആർ ശശി,യൂസഫ് കോറോത്ത്,ചെയർമാൻ: അജയ് ആവള . വൈസ് ചെയർമാൻമാർ: സി.ബിജു പി.ബാലഗോപാലൻ, ബാബു കൊളക്കണ്ടി,എം.കെ രാമചന്ദ്രൻ . ജനറൽ കൺവീനർ: എ.ടി വിനീഷ്. കൺവീനർമാർ: വിപിൻ കൈതക്കൽ, പി.ടി. സനൂപ്, ജിതിൻരാജ് . ട്രഷറർ: സി.വി.സജിത്ത് എന്നിവരെ തെരഞ്ഞെടുത്തു.


Follow us on :

More in Related News