Sat May 24, 2025 9:39 AM 1ST

Location  

Sign In

കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം കർഷകർക്ക് നൽകണം: കേര കർഷകസംഘം

11 Jan 2025 15:35 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : ജില്ലയിലെ കർഷകർ സവിശേഷമായി നേരിടുന്ന ഏറ്റവും വലിയ ഭീഷണി കാട്ടുപന്നി ശല്യമാണെന്നും , അവയെ ഉപാധികളില്ലാതെ വെടിവെച്ചു കൊല്ലാനുള്ള അധികാരം കർഷകർക്ക് നൽകിക്കൊണ്ടല്ലാതെ ഈ ഭീഷണിയെ നേരിടാനാകില്ലെന്നും കേര കർഷകസംഘം ജില്ലാ പ്രവർത്തക കൺവെൻഷൻ വ്യക്തമാക്കി. കുരങ്ങ് , മയിൽ , ആന തുടങ്ങിയവയുടെ ശല്യം ഈയിടെ നഗരപ്രദേശത്തു പോലും വ്യാപകമായിരിക്കുന്നു. കൊണ്ടോട്ടിയിൽ ചേർന്ന ജില്ലാ പ്രവർത്തകയോഗം നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ.അബ്ദുൽ ഹാജി അധ്യക്ഷതവഹിച്ചു. കിസാൻ സഭ ദേശീയ കൗൺസിൽ അംഗം പി തുളസീദാസ് മേനോൻ, ഇ. സൈതലവി, എ പി രാജഗോപാൽ, ഇ. കുട്ടൻ, ടിപി പൃഥ്വിരാജ്, എം പി ഹരിദാസൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ പ്രസിഡണ്ട് ആയി പുലത്ത് കുഞ്ഞുവിനെയും സെക്രട്ടറി ആയി കെ ടി അബ്ദുറഹിമാനെയും ട്രഷററായി പി ദാമോദരനെയും കൺവെൻഷൻ തെരഞ്ഞെടുത്തു.

Follow us on :

More in Related News