Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2025 23:49 IST
Share News :
വര്‍ധിച്ചുവരുന്ന ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, രാജീവ് യൂത്ത് ഫൗണ്ടേഷൻ മലപ്പുറം നിയോജക മണ്ഡലം ചെയർമാൻ ഷാനവാസ് കളത്തുംപടിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജന ജാഗ്രത യാത്ര കളത്തുംപടിയിൽ നിന്നും ആരംഭിച്ചു. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ഫൗണ്ടേഷൻ നടത്തുന്ന രണ്ടുമാസത്തെ വേനൽ അവധിക്കാല ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിക്കുന്നത്.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് താൽക്കാലിക ആശ്വാസം നൽകുമെന്ന് കരുതി ഉപയോഗിക്കുന്ന കുട്ടികൾ, ഗുരുതരമായ പ്രത്യാഘാതങ്ങൾ തിരിച്ചറിയാതെ പോകുന്നു എന്ന് യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ആനത്താൻ അജ്മൽ പറഞ്ഞു. വേനൽ അവധിക്കാലം, കുട്ടികളുടെ ഇടയിൽ ലഹരി ഉപയോഗം നിയന്ത്രിക്കുവാനും തടയുവാനുമുള്ള അവസരമാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറിയും, മദ്യ വിമോചന മഹാസഖ്യം ജില്ലാ സെക്രട്ടറിയുമായ, ദാസൻ കപ്രാട്ടിൽ അധ്യക്ഷത വഹിച്ചു
മദ്യ വിമോചന മഹാസഖ്യം സംസ്ഥാന പ്രസിഡണ്ട് ഇ എ ജോസഫ് മുഖ്യപ്രഭാഷണം നടത്തി
മദ്യ വിമോചന മഹാസഖ്യം ജില്ലാ സെക്രട്ടറി ബഷീർ തോട്ടക്കാട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
അബ്ബാസലി കാരാപറമ്പ്, അസീസ് വാളപ്ര, മുകുന്ദൻ മേലേടത്ത്, കുഞ്ഞാപ്പ റഹിമാൻ, മുസ്തഫ കൊടക്കാടൻ, കെ ടി നാസർമാസ്റ്റർ, കെ ടി ഇബ്രാഹിം, റഷീദലി ഒ പി, നൗഫൽ വി ടി, ഷാഫി വി കെ, സൈഫു കിടങ്ങഴി, സിദാർ ഉള്ളത്ത്, ശിഹാബ് കാരാപറമ്പ്, സന്ദീപ് നടുവട്ടം, റിയാസ് കാരാപറമ്പ്, സി കെ റഹിം തൃപ്പനച്ചി തുടങ്ങിയവർ ജന ജാഗ്രത യാത്രയിൽ ആശംസകൾ അറിയിച്ചു.
ജന ജാഗ്രത യാത്ര ആദ്യദിനം പൂക്കളത്തൂരിൽ സമാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.