Tue Mar 18, 2025 6:04 AM 1ST

Location  

Sign In

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം

17 Mar 2025 12:53 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ : വർദ്ധിച്ചുവരുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുവാൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി വിളിച്ചുകൂട്ടിയ ജനകീയ പ്രതിരോധ കൺവെൻഷൻ തീരുമാനിച്ചു. ജനപ്രതിനിധികൾ രാഷ്ട്രീയ യുവജന സംഘടന പ്രതിനിധികൾ, അയൽസഭ കൺവീനർമാർ സാമൂഹ്യ സാംസ്കാരിക ഗ്രന്ഥശാല, സി ഡി എസ് ഭാരവാഹികൾ പൊതുപ്രവർത്തകർ എന്നിവരുടെ വിപുലമായ യോഗവും പഞ്ചായത്ത് ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു . 


സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷനായി. വാർഡ് തലങ്ങളിലും പഞ്ചായത്ത് തലത്തിലും ലഹരി വിരുദ്ധ ബോധവൽക്കരണം നടത്താനും പ്രാദേശിക ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനിച്ചു .വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ജാഥകളും അനുബന്ധ പരിപാടികളും നടത്താൻ തീരുമാനിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. പി.ശോഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. വി.സുനിൽ, സെക്രട്ടറി കെ. പി. അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി വി.വി. പ്രവീൺ രാഷ്ട്രീയ പാർട്ടി നേതാക്കളായ എൻ. എം .ദാമോദരൻ, പി. കെ. അനീഷ്,കെ. എം. എ . അസീസ്, കൃഷ്ണൻ കീഴലാട്ട് , ബാബു കൊളക്കണ്ടി, ഇ.എം. ശങ്കരൻ ,കൃഷി ഓഫീസർ ഡോക്ടർ അപർണ്ണ, ഐ സി ഡി എസ് സൂപ്പർവൈസർ സന്ധ്യ, സി ഡി എസ് ചെയർപേഴ്സൺ ശ്രീജയ, ഗ്രന്ഥശാല നേതൃസമിതി സെക്രട്ടറി എ.എം. കുഞ്ഞിരാമൻ വിമൻസ് ഫെസിലിറ്റേറ്റർ അനൂശ്രീ ദാസ്,മെമ്പർ കെ.എം. പ്രസീത തുടങ്ങിയവർ. സംസാരിച്ചു.

Follow us on :

Tags:

More in Related News