Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2024 19:31 IST
Share News :
മുക്കം: ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ കാരശ്ശേരി സ്വദേശി പി.ടി. ഉസ്മാന്‍ കോയയ്ക്ക് എം.എ.എം.ഒ. കോളേജിലെ സഹപാഠികള്‍ സ്വീകരണം നല്‍കി. 1995-97 ബാച്ച് തേര്‍ഡ് ഗ്രൂപ്പിലെ സഹപാഠികളാണ് സ്വീകരണം ഒരുക്കിയത്. മുക്കം മാളില്‍ മാമോക്ക് സുഹൃത്തുക്കള്‍ ഒരുക്കിയ സ്വീകരണത്തില്‍ പത്രപ്രവര്‍ത്തക കെ.സി രഹന, ജി.ആര്‍ മീഡിയ ഡയറക്ടര്‍ സാലിം ജീറോഡ്, ഖാലിദ് ഇടവനം, മാവൂര്‍ പോലീസ് സ്റ്റേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ഷിബു, ഷീബ, അനസ് ആലങ്ങാടന്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു.
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് ലൈബ്രറി വിഭാഗം മേധാവിയായ ഉസ്മാന്‍ കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്സിറ്റി യില്‍ നിന്നാണ് ഗവേഷണ ബിരുദം നേടിയത്. കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജുകളിലെ ലേണിംഗ് റിസോഴ്സ് മാനേജ്‌മെന്റില്‍ ഇലക്ട്രോണിക്സ് സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതില്‍ ലൈബ്രറി പ്രൊഫഷണലുകളുടെ നൈപുണ്യത്തേക്കുറിച്ചായിരുന്നു ഗവേഷണം.
കാരശ്ശേരിയിലെ പരേതരായ പാറതരിപ്പയില്‍ ഇമ്പിച്ചിമോയി ഹാജി- ആയിഷക്കുട്ടി ദമ്പതിമാരുടെ മകനാണ് ഡോ.ഉസ്മാന്‍. കോളേജ് സ്‌കില്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാമുകളിലും ലൈബ്രറി മോഡേണൈസേഷന്‍ വര്‍ക്ശോപ്പുകളിലും ജനപ്രതിനിധികള്‍ക്കായുള്ള ഗകഘഅ ട്രെയിനിങ് പ്രോഗ്രാകളിലും റിസോഴ്സ് പേഴ്സനാണ്.
ദേശീയ, അന്തര്‍ ദേശീയ കോണ്‍ഫറന്‍സുകളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. റിസര്‍ച്ച് ജേര്‍ണലുകളില്‍ ഗവേഷണ പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എസ്.എഫ്.ഐ.യുടെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. സംസ്ഥാന പോളിടെക്‌നിക് യൂണിയന്‍ ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി, അക്കാദമിക് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കേപ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമിതി അംഗമാണ്. ഓണ്‍ലൈന്‍ ലേണിംഗ് റിസോഴ്സ് ഉപയോഗം കാര്യക്ഷമമാക്കാനുതകുന്ന ഓപ്പണ്‍ സോഴ്സ് ടൂളുകളെ പരിചയപ്പെടുത്തുന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോള്‍.
ചേന്ദമംഗല്ലൂര്‍ സ്വദേശി സബിത പുത്തന്‍പുരക്കല്‍ ആണ് ഉസ്മാന്റെ ഭാര്യ. ഷെസിന്‍ രാജ്, അമെന്‍ ഷാല്‍വേസ്, ഫിദെല്‍ ഗയാഷ് സായു മക്കള്‍.
ഫോട്ടോ
ഡോക്ടറേറ്റ് നേടിയ പി.ടി. ഉസ്മാന്‍ കോയയ്ക്ക് എം.എ.എം.ഒ. കോളേജിലെ സഹപാഠികള്‍ ഉപഹാരം സമ്മാനിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.