Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവത്ര സ്വയംഭൂ മഹാശിവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഭക്തിസാന്ദ്രം

14 Oct 2024 12:37 IST

- MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര സ്വയംഭൂ മഹാശിവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രം മേൽശാന്തി മനോജ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു.ഗ്രന്ഥം എടുക്കൽ,തുടർന്ന് ക്ഷേത്ര സന്നിധിയിൽ കുട്ടികളെ എഴുത്തിനിരുത്തലും നടന്നു.സരസ്വതി പൂജ,നാക്കും,നാരായവും സമർപ്പണം,സരസ്വതി പുഷ്പ്പാഞ്ജലി എന്നിവ പ്രധാന വഴിപാടായിരുന്നു.നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.ക്ഷേത്രം ഭരണ സമിതി ഭാരവാഹികളായ പ്രസിഡന്റ് കെ.എം.തനിഷ്,സെക്രട്ടറി എം.എ.ജനാർദ്ദനൻ,ട്രഷറർ എം.കെ.ഷാജി,ഓഡിറ്റർ പി.പത്മനാഭൻ,അംഗങ്ങളായ ടി,എസ്.ചന്ദ്രൻ,എം.കെ.സുബ്രൻ,ജയരാജ്,സൂരജ്,മാതൃസമിതി ഭാരവാഹികൾ തുടങ്ങിയവർ മഹോത്സവ പരിപാടിക്ക് നേതൃത്വം നൽകി. 


Follow us on :

More in Related News