Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വരോട് ക്വാറി നിർത്തിവക്കാൻ നിർദ്ദേശം നൽകിയതായി നഗരസഭ സെക്രട്ടറി.

31 Jul 2024 23:33 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ഭൂമിശാസ്ത്ര വകുപ്പ് അനുമതി ലഭിക്കും വരെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തി വക്കാൻ വരോട് സ്വകാര്യ കരിങ്കൽ ക്വാറി ഉടമസ്ഥർക്ക് വാക്കാൽ നിർദേശം നൽകിയതായി കൗൺസിൽ യോഗത്തിൽ നഗരസഭ സെക്രട്ടറി അറിയിച്ചു.

വരോട് ക്വാറി, സൗത്ത് പനമണ്ണയിലെ ഇട്ടിയാൻ മലയിൽ അനുമതി തേടിയിട്ടുള്ള നിർദ്ദിഷ്ട ക്വാറി എന്നിവയുടെ വിഷയത്തിൽ

വയനാട് ദുരന്ത പശ്ചാത്തലത്തിൽ കർശന നിലപാട് സ്വീകരിക്കണമെന്ന കൗൺസിലർമാരുടെ ആവശ്യത്തോട് പ്രതികരിക്കുമ്പോഴാണ് സെക്രട്ടറി ഇങ്ങനെ അറിയിച്ചത് .

വരോട് ക്വാറി താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. വിവരം രേഖാമൂലം മാധ്യമങ്ങൾ മുഖേന പൊതുജന അറിവിലേക്ക് നൽകണമെന്ന് കൗൺസിലർ സജിത് ആവശ്യപ്പെട്ടു.

മഴക്കെടുതിയിൽ ദുരിത ബാധിതർക്ക് സഹായമെത്തിക്കാൻ നഗരസഭ നടത്തിയ ഇടപെടലിനെ അംഗങ്ങൾ കക്ഷി

ഭേദമന്യേ അഭിനന്ദിച്ചു.

നഷ്ടം നേരിട്ടവർക്ക് സഹായം നൽകുന്നത് ആലോചിക്കണമെന്ന് ചില അംഗങ്ങൾ ആവശ്യമുന്നയിച്ചെങ്കിലും അതിനുള്ള അധികാരം നഗരസഭക്കല്ല റവന്യു വകുപ്പിനാണെന്നു വൈസ് ചെയർമാൻ കെ രാജേഷ് സെക്രട്ടറി പ്രദീപ് എന്നിവർ മറുപടി നൽകി. വെള്ളം കയറിയ പ്രദേശങ്ങളിൽ എലിപ്പനി പ്രതിരോധ ഗുളിക വിതരണം ചെയ്യാൻ ആശ പ്രവർത്തകർക്ക് നിർദേശം നൽകിയതായി ചെയർപേഴ്സൺ ജാനകി

ദേവി അറിയിച്ചു. പുറമെ വെള്ളം കയറിയ വീടുകളിലെ സാധന സാമഗ്രികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പട്രോളിങ് നടത്താൻ പോലീസ് സഹായം ആവശ്യപ്പെട്ടതായും ചെയർ പേഴ്സൺ പറഞ്ഞു.

2023 - 24 വർഷത്തെ വാർഷിക ധനകാര്യ പത്രിക ഓഡിറ്റ് വകുപ്പിൽ അംഗീകാരത്തിന് സമർപിക്കുന്നതിന് കൗൺസിൽ അംഗീകാരം നൽകി.

Follow us on :

More in Related News