Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2026 21:26 IST
Share News :
ചാവക്കാട്:തിരുവത്ര ഗ്രാമകുളം ശ്രീകാർത്ത്യായനി ഭഗവതി മഹാ ബ്രഹ്മ രക്ഷസ്സ് ക്ഷേത്ര മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.ആയിരങ്ങളാണ് മഹോത്സവത്തിന് സാക്ഷ്യം വഹിച്ചത്.ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിശേഷാൽ പൂജകൾ നടന്നു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വെള്ളത്തിട്ട് കിഴക്കേടത്ത് മന വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു.ക്ഷേത്രം മേൽശാന്തി പ്രസന്നൻ കുളപ്പുരയ്ക്കൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.രാവിലെ പൂത്താലം വരവ് ഉണ്ടായി.ഉച്ചയ്ക്ക് ശേഷം വിവിധ പൂരാഘോഷ കമ്മിറ്റികളുടെ ഗജവീരൻമാർ,കാവടികൾ,വിവിധ വാദ്യമേളങ്ങൾ,തെയ്യം,തിറ,നാടൻ കലാരൂപങ്ങൾ എന്നിവ അകമ്പടിയായി.തുടർന്ന് കൂട്ടിയെഴുന്നെള്ളിപ്പും നടന്നു.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ രക്ഷാധികാരി എം.എസ്.ജനാർദ്ദനൻ,പ്രസിഡന്റ് വി.ആർ.ദേവദാസൻ,സെക്രട്ടറി കെ.കെ.രാധാകൃഷ്‌ണൻ,ട്രഷറർ കെ.എ.ശശിധരൻ,മറ്റും റ്റി.വി.ആനന്ദ് തിരുവത്ര,എ.എ.ഹരിശ്ചന്ദ്രൻ,വി.വി.സജീവൻ,റ്റി.റ്റി.ബാബു,റ്റി.വി.രാജേഷ്, പി.വി.ബബീഷ്,കെ.കെ.രവീന്ദ്രൻ,വി.വി.സുനിൽകുമാർ,വി.വി.അനിൽ കുമാർ,റ്റി.ഡി.സുമേഷ്,എ.സി.സുനിൽ കുമാർ തുടങ്ങിയവർ മഹോത്സവ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.