27 May 2024 06:06 IST
Share News :
കുന്നമംഗലംl സമസ്ത കേരള സുന്നി യുവജന സംഘം പ്ലാറ്റിനം ഇയറിന്റെ ഭാഗമായി എസ് വൈ എസ് കുന്ദമംഗലം സോൺ പ്ലാറ്റൂൺ അസംബ്ലി റാലി സംഘടിപ്പിച്ചു. പത്താടി അബൂബക്കർ മുസ്ല്യാരുടെ (ഖ.സ) മഖാം സിയാറത്തോടെ കുന്നമംഗലം സുന്നി മസ്ജിദ് പരിസരത്ത് നിന്നും റാലി ആരംഭിച്ചു. മർകസ് മെയിൻ ഗ്രൗണ്ടിൽ റാലി സമാപിച്ചു. എസ് എം എ സോൺ സെക്രട്ടറി സയ്യിദ് ഫള്ൽ ഹാഷിം സഖാഫി മഖാം സിയാറത്തിന് നേതൃത്വം നൽകി.
കുന്നമംഗലം, പതിമംഗലം, താത്തൂർ, മാവൂര്‍, ചെറൂപ്പ , പെരുവയൽ, പെരുമണ്ണ, താത്തൂർ, കുറ്റിക്കാട്ടൂർ തുടങ്ങിയ സർക്കിൾ പ്ലാറ്റൂൺ അംഗങ്ങൾ റാലിയിൽ യഥാക്രമം അണിചേർന്നു. എസ് വൈ എസ് സോൺ പ്രസിഡണ്ട് സൈനുദ്ധീൻ നിസാമി കുന്നമംഗലം, സെക്രട്ടറി റഫീഖ് പിലാശ്ശേരി, അഷ്റഫ് അഹ്സനി, സൈനുൽ ആബിദ്, നിയാസ് തങ്ങൾ , അബ്ദുൽ ബാരി സഖാഫി, ഷുഹൈബ് പൊന്നകം, അബ്ദുർ റഹീം സഖാഫി, സ്വദീഖ് സഖാഫി, ശരീഫ് സഖാഫി, ശരീഫ് കാരന്തൂർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
Follow us on :
More in Related News
Please select your location.