Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2024 19:42 IST
Share News :
ചാവക്കാട്:മത്സ്യതൊഴിലാളികൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്ന് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.മത്സ്യതൊഴിലാളികൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും കേരള സർക്കാർ സംരക്ഷണം നൽകണം.കഴിഞ്ഞ ദിവസം ഉൾക്കടലിൽ കപ്പൽ ചാലുകളിൽ യാത്ര ചെയ്യേണ്ട കപ്പലുകൾ ദിശ മാറിപ്പോകുന്നത് കൊണ്ടാണ് മത്സ്യതൊഴിലാളികളുടെ മരണത്തിനും ബോട്ടുകൾ തകരുന്നതിനും കാരണമാകുന്നത്.സർക്കാർ എല്ലാ ദിവസവും രാത്രികാല പെട്രോളിങ് ഏർപ്പെടുത്തണമെന്നും അടിയന്തരമായി കുടുംബനാഥന്മാർ മരണപ്പെട്ട് അനാഥരായ മത്സ്യതൊഴിലാളി കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും സി.മുസ്താഖ് അലി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.