Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ സംഘടിപ്പിച്ചു

26 Feb 2025 21:09 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മാലിന്യനിർമാർജന സന്ദേശ ജാഥയും ഫുട്ബോൾ ടൂർണ്ണമെൻ്റും സംഘടിപ്പിച്ചു. കൊട്ടപ്പുറം അങ്ങാടിയിൽ നടന്ന ജാഥ ഇ ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.

എൽ ക്ലാസിക്കോ ടർഫിൽ നടന്ന ഫുട്ബോൾ ടൂർണമെന്റ് പി അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.


ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള അഞ്ച് ടീമുകൾ പങ്കെടുത്ത ഫുട്ബോൾ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച ചെറുകാവ് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും,വാഴക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.



ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ മുഹമ്മദ് മാസ്റ്റർ, പി.കെ ബാബുരാജ്, സി.കെ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: കെ.പി മുജീബ് റഹ്മാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി അബ്ദുൾ ഷുക്കൂർ,ബ്ലോക്ക് മെമ്പർമാരായ പുളിയേക്കൽ അബൂബക്കർ, ഖമർബാൻ കടക്കോട്ടീരി,കുഴിമള്ളി ഗോപാലൻ,ചന്ദ്രിക ചാലാരി, വിമല പാറക്കണ്ടത്തിൽ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് പട്ടാളത്തിൽ,ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എ ബാബുരാജൻ, വനിതാ ക്ഷേമം സജീഷ് സി, സീനിയർ ക്ലർക്ക് ഷമീർ കൊറ്റങ്ങാടൻ, ഹരിത കേരള മിഷൻ ആർ പി കൃഷ്ണദാസ്, ശുചിത്വമിഷൻ കോർഡിനേറ്റർ മുഹ്സിന നൂറുൽ അമീൻ, ആർജി എസ് എ കോർഡിനേറ്റർ സുജീഷ് കല്ലുപാറയിൽ,ഹരിത കർമ്മ സേനാംഗങ്ങൾ,ചേലേമ്പ്ര ഹെൽപ്പ് ലൈൻ കൂട്ടായ്മ അംഗങ്ങൾ,ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമ പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ,ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.




ചിത്രം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന മാലിന്യനിർമാർജന സന്ദേശ ജാഥയുടെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News