Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെക്കെപ്പുറം സ്പോർട്സ് ക്ലബ്ബിന്റെ ക്യാപ്-ഇൻഡക്സ് അഖിലേന്ത്യാ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ആരംഭിച്ചു

03 Feb 2025 16:23 IST

enlight media

Share News :

കോഴിക്കോട് : തെക്കെപ്പുറം സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച പതിനൊന്നാമത് അഖിലേന്ത്യാ ക്യാപ്പ്-ഇൻഡക്സ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഫ്രാൻസിസ് റോഡ് റെയിൽ വ്യൂ ഫ്ലഡ് ലിറ്റ് ഗ്രൌണ്ടിൽ നടക്കാവ് സി.ഐ. ബിജു കെ. ജോസ് ഉദ്ഘാടനം ചെയ്തു.

തെക്കെപ്പുറം സ്പോട്സ് ക്ലബ്ബ് പ്രസിഡണ്ട് എസ്.എം. സാലിഹ് അധ്യക്ഷത വഹിച്ചു.

പഴയ കാല ബാഡ്മിന്റൺ പ്ലയർ സി.എ. ഉമ്മർ കോയയെ ചടങ്ങിൽ ആദരിച്ചു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ എൻ. കുഞ്ഞമ്മു റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി എൻ. സുഹൈൽ സ്വാഗതവും ട്രഷറർ കെ. അൽത്താഫ് നന്ദിയും പറഞ്ഞു.


നാഷനൽ, കേരള, കോഴിക്കോട് എന്നീ മൂന്ന് കാറ്റഗറിയിൽ 48 പ്രഗൽഭ ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നു.


ആദ്യ മത്സരത്തിൽ ബി.ജി. ഉടുമ്പ്ര (സാഹിദ് & മുബാരിഷ്) ചെങ്ങോട്ട് ബാഡ്മിന്റൺ ക്ലബ്ബിനെ തോല്പിച്ചു. സ്കോർ (21 - 14, 21 - 12).


മറ്റൊരു മത്സരത്തിൽ ടീം മിറോസ് (അമീൻ & അഷബ്), എക്സോടിക് പെർഫ്യൂമറിയെ (ഫർസിൻ & സർജു) പരാജയപ്പെടുത്തി.

സ്കോർ: 21-17 , 21 -17.


മൂന്നാമത്തെ മത്സരത്തിൽ എം.ബി.എ(സജീർ & ബാബുജി),അൽ-നൂ റിനെ (റിജാസ് & മൻസൂർ) തോൽപ്പിച്ചു.

സ്കോർ: 21-11, 21-13.


നാലാമത്തെ മത്സരത്തിൽ അമിഗോസ് (യാഷിഖ് & ഹസീബ്), ഷട്ടിൽ ഹീറോസിനെ (സാദത്ത് & ഗഫൂർ)പരാജയപ്പെടുത്തി. സ്കോർ: 17 -21, 21-14, 21-16.


ടൂർണ്ണമെന്റ് ഫിബ്രവരി 8 ന് അവസാനിക്കുന്നതാണ്.




Follow us on :

More in Related News