Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 20:22 IST
Share News :
കോഴിക്കോട്: 480 ദിവസം പിന്നിട്ട മലപ്പുറം മദ്യവിരുദ്ധസമരത്തിനും, 105 ദിവസം പിന്നിട്ട ആലപ്പുഴ സമരത്തിനും ഐക്യദാർഡ്യം പ്രകടിപ്പിക്കുക, 232, 447 വകുപ്പുകൾ പുന:സ്ഥാപിക്കാനും, സ്ക്കുൾ സിലബസിൽ ലഹരി വിരുദ്ധ പാഠങ്ങൾ ചേർക്കാൻ സർക്കാർ സന്നദ്ധമാകുക, നരിക്കുനി മദ്യഷാപ്പ് മാറ്റുമെന്നുഎക്സൈസ് അധികാരികൾ നൽകിയ രേഖാമൂലമായ ഉറപ്പ് പാലിക്കുക, സിവിൽ സ്റ്റേഷനകത്തു നടക്കുന്ന മദ്യപാനം അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ വെച്ച് കേരള മദ്യനിരോധന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് കലക്ടറേറ്റ് പടിക്കൽ സംഘടിപ്പിച്ച സത്യാഗ്രഹത്തിന്റെ ഉദ്ഘാടന കർമ്മം മദ്യനിരോധന സംസ്ഥാന അദ്ധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് അഡ്വ :വി.പി. ശ്രീധരൻ മാസ്റ്ററുടെ അദ്ധ്യക്ഷനായി,ഡോ : ഹുസൈൻ മടവൂർ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊഫ. ടി.എം. രവീന്ദ്രൻ, പ്രൊഫ ഒ.ജെ. ചിന്നമ്മ, ശ്രീമതി ബീന പുവ്വത്തിൽ . ആൻറണി ജേക്കബ് ചാവറ , ഹരിദാസൻ പൊക്കിനാരി, പി. ഐ.അജയൻ, ചൈത്രം രാജീവൻ, സിസ്റ്റർ മൗറില്ല, അബ്ദുള്ള പട്ടയാട്ട്, ബി.കെ. കൗസല്യ, വാസന്തി മാക്കാത്ത്, ഗോപാലകൃഷ്ണൻ പടുവാട്ട്, സബാസ്റ്റ്യൻ മേനമ്പടം, പി.ഗൗരി ശങ്കരൻ, സജീവൻ കക്കടവത്തു , അഷറഫ് ചേലാട്ട്, റിട്ട: എസ്.ഐ. മാളു , ജയരാജൻ സി.കെ, സന്തോഷ് പന്തീരങ്കാവ്, ആലിക്കുട്ടി കൊടുവള്ളി, ടി. എ. കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പൊയിലിൽ കൃഷ്ണൻ സ്വാഗതവും കെ. സജീവൻ നന്ദിയും പറഞ്ഞു. കലക്ടർക്കും ഡി.ഇ.സി. ക്കും നിവേദനം നൽകി.
Follow us on :
More in Related News
Please select your location.