Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 15:26 IST
Share News :
മുക്കം: മാവൂർ പഞ്ചായത്ത് പൂക്കോയ തങ്ങൾ ഹോസ്പിസ് വി കെയർ സ്പർശം 24 - പാലിയേറ്റീവ് സംഗമം ഡിസംബർ 10 ചൊവ്വ രാവിലെ 10 മുതൽ ഉച്ച 2 വരെ മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെൻ്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 4 വർഷത്തോളമായി മാവൂരിൽ ആതുരസേവന രംഗത്ത് വേറിട്ട പ്രവർത്തനം നടത്തി വരുന്ന ഒരു ചാരിറ്റി സംഘടനയാണ് പൂക്കോയ തങ്ങൾ ഹോസ്പിസ് വി കെയർ ( പി.ടി.എച്ച്)., അവശതയനുഭവിക്കുന്ന കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിചരിക്കലാണ് പി.ടി.എച്ചിൻ്റെ പ്രധാന പ്രവർത്തനം. ഇത്തരത്തിൽ മാവൂർ പഞ്ചായത്തിലെ 96 രോഗികളെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് സി.എച്ച് സെൻററിൻ്റെ സഹകരണത്തോടെ ആഴ്ചയിൽ 3 ദിവസം വീടുകളിൽ ചെന്ന് ഡോക്ടറുടെയും നഴ്സിൻ്റെയും സഹായത്തോടെ പരിചരിച്ചു വരുന്നത്. ഇവർക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനായി എല്ലാവിധ പരിശീലനങ്ങളും ലഭിച്ച 100 ഓളം വളർണ്ടിയർമാരും ഇന്ന് പിടിഎച്ചിന് സ്വന്തമായുണ്ട്. വിലപിടിപ്പുള്ള ഓക്സിജൻ കോൺസെൻസ്റേറ്റർ അടക്കമുള്ള വിവിധയിനം ഉപകരണങ്ങളും ആവശ്യക്കാരായ രോഗികൾക്ക് സൗജന്യമായി നൽകി വരുന്നുണ്ട്. പോലിസ് സ്റ്റേഷന് സമീപമുള്ള പുൽക്കണ്ടി ബിൽഡിംഗിൽ മാവൂരിലെ മുസ്ലിം ലീഗ് നേതാവ് ചിറ്റടി അഹമ്മദ് കുട്ടി ഹാജിയുടെ കുടുംബം സൗജന്യമായി നൽകിയ റൂമിലാണ് പി.ടി എച്ച് ഓഫീസ് പ്രവർത്തിച്ചു വരുന്നത്.
പുറം ലോകം കാണാതെ വീടുകളിൽ കഴിഞ്ഞു കൂടുന്ന കിടപ്പു രോഗികൾക്ക് മാനസികോല്ലാസം നൽകുന്നതിന് വേണ്ടിയാണ് രോഗീ സംഗമം നടത്തുന്നത്. ഇതിൻ്റെ വിജയത്തിനായി ആഴ്ചകൾക്ക് മുന്നെ101 അംഗ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം നടത്തിവരുന്നു.
കിടപ്പു രോഗികളിൽ 75 % പേരും സംഗമത്തിനെത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പരിപാടി വൻ വിജയമാക്കുന്നതിന് വേണ്ടി വിവിധ സബ്കമ്മിറ്റികൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഡിസബർ 10
ചൊവ്വാഴ്ച രാവിലെ 10ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും മുൻ മന്ത്രിയുമായ പി.കെ.കെ. ബാവ സംഗമം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹംസ ബാഫഖി തങ്ങൾ കൊയിലാണ്ടി മുഖ്യാതിഥിയായിരിക്കും. കൂടാതെ ജനപ്രതിനിധികൾ, മുസ്ലിം ലീഗ് ജില്ലാ , മണ്ഡലം നേതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാവൂർ സർക്കിൾ ഇൻസ്പെക്ടർ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ എൻ.പി അഹമദ്, കെ. ലത്തീഫ് മാസ്റ്റർ, മാങ്ങാട്ട് അബ്ദുറസാഖ്, എം. ഇസ്മായിൽ മാസ്റ്റർ, കെ. ഉസ്മാൻ, യു.എ. ഗഫൂർ, ഒ.എം. നൗഷാദ്, പി. അബ്ദുൽ ലത്തീഫ്, ടി ഉമ്മർ മാസ്റ്റർ, ഹംസ പാലക്കോളിൽ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.