Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 15:26 IST
Share News :
കാസറഗോഡ് : ജില്ലയിലെ നിരവധി ക്ഷേത്രങ്ങളുടെയും, കഴകങ്ങളുടെയും, തറവാടുകളുടെയും മുഖ്യതന്ത്രി സ്ഥാനം വഹിക്കുന്ന ബ്രഹ്മശ്രീ അരവത്ത് കെ യു പദ്മനാഭന് തന്ത്രികള്‍ക്ക് അച്ചേരി ശ്രീ മഹാവിഷ്ണു ക്ഷേത്ര യുഎഇ കമ്മറ്റി സ്വീകരണം നല്കി. ഷാര്‍ജ സ്പൈസി ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗണപതി പൂജയും, വിഷ്ണു പൂജയും തുടര്‍ന്ന് ഭജനയും, സാംസ്കാരിക സമ്മേളനവും നടന്നു. അച്ചേരി ശ്രീ മഹാവിഷ്ണു ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഎയില്‍ ഒരു ജനകീയ കമ്മറ്റിയുടെ ഭാരവാഹികളെ തന്ത്രി ചടങ്ങില്‍ വെച്ച് പ്രഖ്യാപിച്ചു.
വി നാരായണന് നായര്‍ (മുഖ്യ രക്ഷാധികാരി), മുരളീധരന് നമ്പ്യാര്‍ നാരംതട്ട (ചെയര്മാന്), ശ്രീ. വിജയറാം പാലക്കുന്ന് (വൈസ് ചെയര്മാന്), രഞ്ജിത്ത് കോടോത്ത് (ജനറല്‍ കണ്‍വീനര്‍), വിജയന് ചാത്തംകൈ (ഫിനാന്‍സ് കണ്‍വീനര്‍), ശിവകുമാര്‍ അച്ചേരി (പബ്ലിസിറ്റി കണ്‍വീനര്‍) എന്നീ പ്രധാന ഭാരവാഹികളെ കൂടാതെ യുഎഇയിലെ വിവിധ ക്ഷേത്ര കമ്മറ്റി ഭാരവാഹികളെ ഉള്‍കൊള്ളിച്ചു കൊണ്ട് വിപുലമായ കമ്മറ്റിക്കാണ് രൂപം കൊടുത്തത്.
Follow us on :
Tags:
More in Related News
Please select your location.