Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2024 20:09 IST
Share News :
പേരാമ്പ്ര: പൊതുപ്രവർത്തനം ജനക്ഷേമത്തിൽ ഊന്നിയാവണമെന്നും പൊതു പ്രവർത്തകർ സ്വകര്യ സന്തോഷത്തേക്കാൾ സാമൂഹ്യ നന്മക്ക് മുൻതൂക്കം നല്കണമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ പറഞ്ഞു.
ഹസ്ത പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ,രാഷ്‌ടീയ,സാംസ്കാരിക,ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യവും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡണ്ടും ഹസ്ത ഡയറക്ടറും ആയിരുന്ന ആർ. പി. രവീന്ദ്രൻ അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി.കെ.പ്രദീപൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.കെപിസിസി മെമ്പർ സത്യൻ കടിയങ്ങാട് ,ഐ ൻ ടി യൂ സി ജില്ലാ പ്രസിഡന്റ് കെ. രാജീവ്,ഡിസിസി ജനറൽ സെക്രട്ടറി ഇ .വി .രാമചന്ദ്രൻ മാസ്റ്റർ ,പി.കെ .രാഗേഷ്,ചിത്രാ രാജൻ ,സി. കെ .അജീഷ് മാസ്റ്റർ, വി.വി. ദിനേശൻ,വിജയൻ ആവള, ഇ. വിശ്വനാഥൻ, കെ. അഷ്‌റഫ് എന്നിവർ സംസാരിച്ചു. ഹസ്ത സെക്രട്ടറി ഒ.എം .രാജൻ മാസ്റ്റർ സ്വാഗതവും ഇ.ടി. ഹമീദ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.