Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2024 15:02 IST
Share News :
കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
ഇന്ന് രാവിലെയാണ് ഫിസിയോ തെറാപ്പിസ്റ്റിനെതിരെ പൊലീസില്‍ പരാതി ലഭിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളയില്‍ പൊലീസ് ആരോഗ്യ പ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തിരുന്നു. പ്രതി ഈയിടെ മറ്റൊരു ജില്ലയില്‍ നിന്ന് സ്ഥലം മാറി എത്തിയ ആളെന്ന് പൊലീസ് പറഞ്ഞു. BNS 75 (1), 76,79 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.