Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 17:14 IST
Share News :
തൊടുപുഴ: മലങ്കര എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനോട് ചേര്‍ന്ന് ഒട്ടുപാല് ഉണക്കുന്നതിനായി നിര്‍മിച്ചിരുന്ന പുകപ്പുരക്ക് തീ പിടിച്ചു. വ്യാഴാഴ്ച രാവിലെ 11.20നാണ് തീപിടുത്തം ഉണ്ടായത്. ആളിക്കത്തിയ തീയില്‍ നിന്നും അടുപ്പിനോട് ചേര്‍ന്നുള്ള ആറു മുറികളുള്ള ലയത്തിലേക്ക് തീ പടര്‍ന്നു. അഞ്ചു മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകിലേക്കും അടുത്തുണ്ടായിരുന്ന രണ്ട് പ്ലാവിനും തീ പിടിച്ചിരുന്നു. പെട്ടെന്ന് തീ അണച്ചതിനാല്‍ മറ്റുലയങ്ങളിലേക്ക് തീ പടരാതെ അണയ്ക്കുവാന്‍ സാധിച്ചു. തൊടുപുഴ ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. സ്റ്റേഷന് ഓഫീസര്‍ ബിനു സെബാസ്റ്റിയന്, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.എ ജാഫര്‍ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ജെയിംസ് പുന്നന്‍, ജയിസ് സാം ജോസ്, ശരത് എസ്, ടി.കെ വിവേക്, സന്ദീപ് വി.ബി, ജസ്റ്റിന് ജോയ് ഇല്ലിക്കല്‍, രാജീവ് ആര്. നായര്‍, കെ.എസ് അബ്ദുല്‍ നാസര്‍, പി.കെ ഷാജി എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്. സംഭവമറിഞ്ഞ് മുട്ടം പോലീസും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും തൊഴിലാളികളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. രണ്ടര ടണ്‍ ഒട്ടുപാലിനാണ് തീ പിടിച്ചത്. രണ്ടര ലക്ഷം രൂപയുടെ ഓട്ടുപാലും കെട്ടിടങ്ങള്‍ക്കും മറ്റുമായി ഒരു ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
Follow us on :
More in Related News
Please select your location.