Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷി പ്രവിലേജ് കാർഡ് വിതരണം ചെയ്തു.

13 Jan 2025 14:38 IST

Saifuddin Rocky

Share News :

പെരിന്തൽമണ്ണ: ഭിന്നശേഷി വിഭാഗക്കാർക്ക് പ്രിവിലേജ് കാർഡ് നൽകി പെരിന്തൽമണ്ണ നഗരസഭ. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു സാന്ത്വനം കോർഡിനേറ്റർ സലീം കിഴിശ്ശേരിക്ക് പ്രിവിലേജ് കാർഡ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.

നഗരസഭാ ചെയർമാൻ പി. ഷാജി, കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ.ജയഡാളി എം.വി, കേരള സംസ്ഥാന മുൻ ഭക്ഷ്യ കമ്മീഷൻ അംഗം വി.രമേശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു.


സർക്കാർ,അർദ്ധസർക്കാർ, സൗകാര്യസ്ഥാപനങ്ങൾ,ആശുപത്രികൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ 40% ത്തിന് മുകളിലുള്ള ഭിന്നശേഷിക്കാർക്ക് പെരിന്തൽമണ്ണ നഗരസഭ നേരത്തെ മുൻഗണന നൽകിയിട്ടുണ്ട്.പ്രിവിലേജ് കാർഡ് ലഭ്യമാകുന്നതോടെ നിലവിലെ മുൻഗണനകൾ ലഭിക്കുന്നതിനും കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സാധിക്കും.


ഭിന്നശേഷി സൗഹൃദനഗരസഭയായ

പെരിന്തൽമണ്ണ നഗരസഭയിൽ ഭിന്നശേഷിക്കാർക്ക് വിശ്രമ സൗകര്യമൊരുക്കുന്നതിന് പെയിൻ ആൻഡ് പാലിയേറ്റിവ് സെന്ററും സൈമൺ ബ്രിട്ടോ സാന്ത്വന കേന്ദ്രവും പ്രവർത്തിച്ചു വരുന്നുണ്ട്. പെരിന്തൽമണ്ണ നഗരസഭ ഭിന്നശേഷിക്കാർക്ക് വേണ്ടി

തൊഴിൽ സാധ്യതകളും ജീവിത വിജയത്തിനും ആത്മവിശ്വാസം പകരുന്നതിനുമായി വിവിധ സെഷനുകളും ഉൾപ്പെടുത്തി എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ബഹുദിന ക്യാമ്പ് സംസ്ഥാനത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ പ്രവർത്തനമാണ്.

Follow us on :

More in Related News