Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 11:29 IST
Share News :
ഇടുക്കി: അന്താരാഷ്ട്രദുരന്ത ലഘൂകരണ ദിനാചരണത്തിനോടനുബന്ധിച്ച്, ഫയര്‍ഫോഴ്സിനോട് ചേര്‍ന്ന് നല്ല പ്രവര്‍ത്തനം കാഴ്ചവച്ച ആപദാമിത്രാ വോളണ്ടിയേഴസിനുള്ള ബാഡ്ജ് ഓഫ് ഓണറിന് ഇടുക്കി ജില്ലയില്‍ നിന്നും 10പേര് അര്‍ഹത നേടി. ജില്ലയില്‍ എട്ട് ഫയര്‍ ഫോഴ്സ് നിലയങ്ങളാണുള്ളത്.ഈ നിലയങ്ങളില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവച്ചവരാണ് ബാഡ്ജ് ഓഫ് ഓണറിന് അര്‍ഹരായിട്ടുള്ളത്.ഈ പത്തു പേരില്‍ അഞ്ചുപേര്‍ തൊടുപുഴ നിലയത്തില്‍ നിന്നുള്ളവരാണ്. അതില്‍ രണ്ടുപേര്‍ വെണ്മണിയില് നിന്നുമാണ്. ബേബി(എബ്രഹാം) വേഴമ്പത്തോട്ടം, സിനൊ ജോസഫ് കൂനംപറമ്പില്‍ വെണ്മണി,സുമോദ് എസ് വണ്ണപ്പുറം,സല്മാന് ഹാരിസ് വെങ്ങല്ലൂര്‍, സിറില്‍ ജോസ് തൊടുപുഴ, അമല്‍ മാത്യു മൂലമറ്റം, സിബിച്ചന് ജോസഫ്, ജോസഫ് മാത്യു, നിധിന് എബ്രഹാം കട്ടപ്പന എന്നിവരാണ് അംഗീകാരത്തിന് അര്‍ഹരായവര്‍. ഇവര്‍ക്ക് നാളെ രാവിലെ 10 ന് കല്കട്രേറ്റില്‍ വച്ച് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കും.
Follow us on :
More in Related News
Please select your location.