Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമൂഹ്യബോധമുള്ള കൂട്ടായ്മകൾ നാടിന് മുതൽക്കൂട്ടാവും:ഷാഫി പറമ്പിൽ. എം പി 

27 Dec 2024 20:06 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: സമൂഹ്യബോധമുള്ള കൂട്ടായ്മകൾ നാടിന് എന്നും മുതൽ കൂട്ടായി മാറുമെന്ന് ഷാഫി പറമ്പിൽ. എം പി പറഞ്ഞു. പ്രയാസപ്പെടുന്നവരെ ചേർത്തുനിർത്തി കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന പ്രിയദർശിനി ഗ്ലോബൽ കോൺഗ്രസ്‌ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. വാളൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന പ്രിയദർശിനി ഗ്ലോബൽ കോൺഗ്രസ്‌ കൂട്ടായ്മ മൂന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ചെയർമാൻ കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷനായി.നൊച്ചാട് പഞ്ചായത്ത്‌ പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി, ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ ശോഭന വൈശാഖ്, മെമ്പർമാരായ കെ മധു കൃഷ്‌ണൻ, ടി.വി.ഷിനി , സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, മുനീർ എരവത്ത്, രാജേഷ്വി കീഴരിയൂർ, വി.പി. ദുൽഖിഫിൽ, വി. വി. ദിനേശൻ, ടി.പി. നാസർ, വത്സൻ എടക്കോടൻ, കെ. സജീവൻ,ഗീത കല്ലായി, പി.ബി.അദ്വൈത് , രഘുനാഥ്‌ പുറ്റാട് സംസാരിച്ചു. എം.കെ. ദിനേശൻ സ്വാഗതവും റഷീദ് ചെക്യലത്ത് റിപ്പോർട്ടും അവതരിപ്പിച്ചു. പ്രദേശത്തെ കലാ സാംസ്കാരിക പ്രവർത്തകരെയും എം ബി ബി എസ്, ബി എ എം എസ് ഉന്നത വിജയികളെയും ഉപഹാരം നൽകി അനുമോദിച്ചു.

Follow us on :

Tags:

More in Related News