Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 23:34 IST
Share News :
പെരിന്തൽമണ്ണ : നഗരസഭ പാലിയേറ്റീവ് കെയർ ദിനത്തിൽ പാലിയേറ്റീവ് കെയർ കുടുംബ സംഗമം സംഘടിപ്പിച്ചു.നഗരസഭ ഓഫീസ് പരിസരത്തു വെച്ച് നടന്ന കുടുംബ സംഗമം ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ
എ. നസീറ ടീച്ചർ അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അമ്പിളി മനോജ്, അഡ്വ.ഷാൻസി, നെച്ചിയിൽ മൻസൂർ, കൗൺസിലർ പത്തത്ത് ആരിഫ്,നഗരസഭാ ക്ലീൻ സിറ്റി മാനേജർ വത്സൻ. സി. കെ,ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.റൗഫ് ,
പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ ഫൈസൽ, മെഡിക്കൽ ഓഫിസർ ഡോ. ഷിറിൻ,സാന്ത്വനം കോർഡിനേറ്റർ സലിം കിഴിശ്ശേരി എന്നിവർ സംസാരിച്ചു.
ആയുർവേദ ഡോക്ടർ അസ്ന അറബി, ഹോമിയോ ഡോക്ടർ ഷബ്‌ന,ജില്ലാ ആശുപത്രി ജെ എച്ച് ഐ മാരായ സെന്തിൽ കുമാർ, സിദ്ധിക്ക്,
,പാലിയേറ്റീവ് നഴ്സ് വസന്ത, കൗൺസിലർമാർ, മെഡിക്കൽ ഓഫിസർമാരായ
ഡോ.നാദിർ, ഡോ.നസീബ, ട്രോമ കെയർ, ആശ വർക്കർമാർ, ബഡ്‌സ് സ്കൂൾ കുട്ടികൾ എന്നിവർ പങ്കെടുത്തു.
മെഡിക്കൽ ക്യാമ്പ്,
വിവിധ കലാപരിപാടികൾ,
പാലിയേറ്റിവ് കെയർ പരിചരണ പ്രവർത്തകരെ ആദരിക്കൽ, സ്നേഹോപഹാര വിതരണം തുടങ്ങി വിവിധ പരിപാടികൾ കുടുംബസംഗമത്തിന്റെ ഭാഗമായി നടന്നു.ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ സ്വാഗതവും നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ ശിവൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.