Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡറായാസ് മാർഷൽ എൻഡോവ്മെന്റ്റ് അവാർഡിന് എൻട്രികൾ ക്ഷണിച്ചു

11 Mar 2025 11:56 IST

Enlight Media

Share News :

കോഴിക്കോട്: രണ്ടാമത് ഡറായാസ് മാർഷൻ എൻഡോവ്മെന്റ് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. സമൂഹത്തിനുവേണ്ടി നിസ്വാർത്ഥ സേവനം നടത്തുന്ന വ്യക്തിക്കാണ് അവാർഡ് നൽകുന്നത്. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്."


പൊതുജനങ്ങളിൽ നിന്നുള്ള എൻട്രികൾ സ്വീകരിച്ച് അതിൽ നിന്ന് മൂന്നു പേരെ ജൂറി കമ്മറ്റി തെരഞ്ഞെടുക്കും. ഈ മൂന്നു പേരുടെ പ്രൊഫൈൽ വീഡിയോ സോഷ്യൽ മീഡിയ വഴി വോട്ടിനിട്ട് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നയാളെയാണ് അവാർഡിന് തെരഞ്ഞെടുക്കുക. അവാർഡിന് സ്വയം നിർദ്ദേശിക്കാം. മറ്റുള്ളവരെ നിർദ്ദേശിക്കുകയുമാവാം. beachrotary25@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്കാണ് നോമിനേഷൻ അയക്കേണ്ടത്. വിവരങ്ങൾ അറിയുന്നതിനായി 8301044618 എന്ന ഫോൺ സമ്പറിൽ ബന്ധപ്പെടാം. മാർച്ച് 17 ആണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയ്യതി.


കോഴിക്കോടിൻറെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാനിധ്യമായിരുന്ന ഡറായാസ് മാർഷൽ റോട്ടറി ഡിസ്ട്രിക് ഗവർണർ, റൈഫിൾ ക്ലബ്ബ് വൈസ് പ്രസിഡൻറ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചിരുന്നു. കോഴിക്കോട് ശേഷിക്കുന്ന കുടുംബത്തിലെ മുതിർന്ന അംഗമായിരുന്നു.


വാർത്താ സമ്മേളനത്തിൽ കാലിക്കറ്റ് ബീച്ച് റോട്ടറി ക്ലബ്ബ് പ്രസിഡന്റ്റ് റൊട്ടേറിയൻ എം.ആർ ശിവശങ്കരൻ, സെക്രട്ടറി റൊട്ടേറിയൻ രഞ്ജനി ഉമേഷ്, വൈസ് പ്രസിഡൻ്റ് റൊട്ടേറിയൻ സുബിൻ മാർഷൽ, റൊട്ടേറിയൻ ബിപിൻ അരവിന്ദാക്ഷൻ (Governrs Group Representative) റൊട്ടേറിയൻ എ.ആർ വിനോദ് ( Zonal Learning Facilitator) എന്നിവർ പങ്കെടുത്തു.

Follow us on :