Tue Mar 18, 2025 11:02 AM 1ST
Location
Sign In
17 Mar 2025 18:14 IST
Share News :
കൊണ്ടോട്ടി : നഗരസഭാ പരിധിയിലെ പ്രധാന സ്ഥലങ്ങളിൽ 10 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് ഭരണസമിതി." ചേലോടെ കൊണ്ടോട്ടി-- സമ്പൂർണ്ണ മാലിന്യ മുക്ത പദ്ധതി" യുടെ ഭാഗമായിട്ടാണ് നഗര ശുചീകരണത്തിന് പ്രാമുഖ്യം നൽകുന്ന രീതിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. കൊളത്തൂർ, നയാ ബസാർ, ഹജ്ഹൗസ്, ദയാനഗർ, ബസ് സ്റ്റാൻഡ്, നെടിയിരുപ്പ്, ചെരുപ്പടിമല, അരീക്കോട് റോഡ് ജംഗ്ഷൻ, മണ്ണാരിൽ എന്നീ പത്ത് കേന്ദ്രങ്ങളിലാണ് ആദ്യഘട്ടമായി നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്. ശുചിത്വത്തോടൊപ്പം സാമൂഹ്യ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും ക്യാമറകൾ സഹായകമാകും. മാലിന്യം വലിച്ചെറിയുന്നതും മറ്റ് സാമൂഹിക തിന്മകളിൽ ഏർപ്പെടുന്നതിനും കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. ഓരോ സ്ഥലത്തും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ പൂർണ്ണ സമയത്തെ ദൃശ്യങ്ങൾ അതാത് കൗൺസിലർമാരുടെ മൊബൈലിൽ ലഭിക്കും. അതോടൊപ്പം 10 ക്യാമറയുടെയും പൂർണ ദൃശ്യങ്ങൾ നഗരസഭ ചെയർപേഴ്സന്റെയും ഗ്രീൻ സിറ്റി മാനേജറുടെയും മൊബൈൽ ഫോണിലും ലഭ്യമാകും.
പദ്ധതിയുടെ ഒന്നാം ഘട്ട മുനിസിപ്പൽ തല ഉദ്ഘാടനം മണ്ണാരിൽ കോട്ടപള്ളിക്ക് സമീപം സ്ഥാപിച്ച സിസിടിവി ക്യാമറ പ്രവർത്തിപ്പിച്ചുകൊണ്ട് ചെയർപേഴ്സൺ നിതാ ഷഹീർ നിർവഹിച്ചു. വൈസ് ചെയർമാൻ അഷ്‌റഫ് മടാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി ടി ഫാത്തിമത്ത് സുഹറാബി, സി മിനി മോൾ, കെ പി ഫിറോസ്, റംല കൊട വണ്ടി, കൗൺസിലർമാരായ ഫാത്തിമ, കെ കെ അസ്മാബി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ പ്രദീപ്, അഭിലാഷ്, വിഷ്ണു എന്നിവർ പ്രസംഗിച്ചു.
രണ്ടാംഘട്ടത്തിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും "ചേലോടെ കൊണ്ടോട്ടി" എന്ന കാമ്പയിനിന്റെ ഭാഗമായി കൊണ്ടോട്ടി സമ്പൂർണ്ണ മാലിന്യമുക്തമാക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു.
മിനി എം സി എഫു
കൾക്ക് പുറമേ 6 കണ്ടെയ്നർ എം സി എഫുകൾ കൂടി ഉടനെ സ്ഥാപിക്കുന്നതിനെ കുറിച്ചും അവർ സൂചിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.