Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2025 21:49 IST
Share News :
കൊണ്ടോട്ടി:കാഞ്ഞിരപ്പറമ്പ് ജി.എം.എൽ.പി സ്‌കൂൾ വാർഷികവും,യാത്രയയപ്പ് സമ്മേളനവും കൊണ്ടോട്ടി നഗരസഭ ചെയർപേഴ്‌സൺ നിതാ ഷഹീർ ഉദ്ഘാടനം ചെയ്തു.വിരമിക്കുന്ന പ്രധാന അധ്യാപിക ഷേർളി ടീച്ചർക്ക് ഉപഹാരം നൽകി.സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ആദ്യ എം.ബി.ബി.എസ് ബിരുദധാരി ഡോക്ടർ പി.പി മൊയതീൻ കുട്ടി,ആദ്യ പോസ്റ്റ് ഗ്രാജ്വോറ്റഡും,1977 കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.കോം റാങ്ക് ജേതാവുമായ ആനപ്ര മഹമൂദ് അഹമ്മദ്, ഏറ്റവും പ്രായം കൂടിയ വിദ്യാർഥി മുക്കോളി മുഹമ്മദ്,ചാലക്കാൽ മമ്മദ് ഹാജി എന്നിവരെ ആദരിച്ചു.പി.ടി.എ പ്രസിഡന്റ് പി.പി അശ്‌റഫ് അധ്യക്ഷനായി.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്‌സൺ റംല കൊടവണ്ടി,കൗൺസിലർമാരായ സൗദാബി,എം.ഷാഹിദ,വെട്ടോടൻ അലി,പി.പി റഹ്മത്തുല്ല,ജിഷ,ഹൈദ്രോസ്,വി.പി അബ്ദുൽ നാസർ,അബ്ദുൽ മജീദ് ,ഷംസു ചാലാക്കൽ,ഹസീബ് ആനപ്ര,യൂനുസ് മാസ്റ്റർ,റംല എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും,അജിത് കൊണ്ടോട്ടിയുടെ മിമിക്രിയും അരങ്ങേറി.
ചിത്രം: കാഞ്ഞിരപ്പറമ്പ് ജി.എം.എൽ.പി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ഷേർളി ടീച്ചർക്ക് കൊണ്ടോട്ടി നഗരസഭ ചെയർപേഴ്‌സൺ നിതാ ഷഹീർ ഉപഹാരം നൽകുന്നു.
Follow us on :
Tags:
More in Related News
Please select your location.