Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 00:21 IST
Share News :
നിലമ്പൂർ : വാരാന്ത്യത്തിൽ പതിനായിരങ്ങൾ ഒഴുകിയെത്തിയതോടെ മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ ചുങ്കത്തറ ജില്ലാ കൃഷിഫാമിൽ വെച്ച് നടത്തിയ നിറപൊലി-25 കാർഷിക പ്രദർശന വിപണനമേള നിറഞ്ഞു കവിഞ്ഞു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും പതിനായിരങ്ങൾ ഒഴുകിയെത്തിയത് സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ടായിരുന്നു. ആയിരക്കണക്കിന് വാഹനങ്ങൾ ഒരുമിച്ചെത്തിയതോടെ ഗതാഗതം നിയന്ത്രിച്ചിരുന്ന പോലീസിനും സന്നദ്ധ പ്രവർത്തകർക്കും പിടിപ്പതു പണിയായി.
നാലാം ദിവസം ചുങ്കത്തറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ നടന്ന
'നവാഗത പഴവർഗ്ഗ കൃഷി; അറിയേണ്ടത്' എന്ന സെമിനാർ മലപ്പുറം ജില്ലാ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് അബ്ദുൽ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ചു. വി.സി.സെബാസ്റ്റ്യൻ, സമീർ മുഹമ്മദ് എന്നിവർ വിഷയമവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കൽ, ഡോ. കെ നിസാർ എന്നിവർ പ്രസംഗിച്ചു.
ഉച്ചയ്ക്ക് ശേഷം 'ഉൾനാടൻ മത്സ്യകൃഷി' എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം യാസ്മിൻ അരിമ്പ്ര അധ്യക്ഷത വഹിച്ചു. അക്ഷയ സുരേഷ് വിഷയമവതരിപ്പിച്ചു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.മുഹമ്മദലി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു എസ്, ജയപ്രകാശ് പി, കെ.സി. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
വൈകിട്ട് ടീം സർഗധാര അവതരിപ്പിച്ച കലാസന്ധ്യയുടെ
ഉദ്ഘാടനം
എ.പി.അനിൽകുമാർ എം എൽ എ നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
ഇസ്മായിൽ മൂത്തേടം അദ്ധ്യക്ഷതവഹിച്ചു.
സറീന ഹസീബ്,
എൻ. എ. കരീം,
പി.കെ.സി അബ്ദുറഹിമാൻ,
കെ.ടി. അഷ്റഫ്,
ബഷീർ രണ്ടത്താണി,
ഷഹർബാൻ,
ഫൈസൽ എടശ്ശേരി, കെ.പി. സുരേഷ് ,ബെന്നി സെബാസ്റ്റ്യൻ,
വിജീഷ് എന്നിവർ സംസാരിച്ചു.
ഇന്ന് (തിങ്കൾ)- "ഹൈടെക്ക് ഡയറി ഫാം" എന്ന വിഷയത്തിൽ സെമിനാർ നടക്കും.
സമാപന സമ്മേളനം 3 മണിക്ക് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും .
Follow us on :
Tags:
More in Related News
Please select your location.