Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു

05 Apr 2025 22:56 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : ഒന്നായി നില്‍ക്കാന്‍ കഴിയുന്നവരെ മാത്രമേ ലോകം സ്വീകരിക്കൂവെന്ന് എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും മണ്മ ക്രീയേറ്റീവ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്റെ ഉള്ളിലെ ആശയം ഒരുമയുടേതാവണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യര്‍ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അധ്യക്ഷ്യം വഹിച്ചു.

'ഞാന്‍ എഴുതുമ്പോള്‍' എന്ന സെഷന്‍ ക്യാംപ് മോഡറേറ്റര്‍ എ. പി. അഹമ്മദ് നയിച്ചു. ബാലകൃഷ്ണന്‍ ഒളവട്ടൂര്‍, ആതിര മുരളീധരന്‍, സലാം തറമ്മല്‍, സുരേഷ് നീറാട് എന്നിവർ പ്രസംഗിച്ചു.

നാളെ (06.04.2025- ഞായറാഴ്ച) "കഥയും കാലവും" എന്ന സെഷന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നയിക്കും. വിവിധ സെഷനുകളില്‍ ഡോ. എം. കെ. മുനീര്‍ എം. എല്‍. എ., ഷാജഹാന്‍ കാളിയത്ത് തുടങ്ങിയവര്‍ സംബന്ധിക്കും. വൈകുന്നേരം അഞ്ചിന് ചരിത്രകാരന്‍ കെ. കെ. മുഹമ്മദ് അബ്ദുല്‍ കരീം അനുസ്മരണം നടക്കും. ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. കെ. കെ. മുഹമ്മദ് അബ്ദുല്‍ സത്താര്‍, സിദ്ധീഖ് താമരശ്ശേരി തുടങ്ങിയവര്‍ സംസാരിക്കും.


ഫോട്ടോ: മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍വെച്ച് നടന്ന സാഹിത്യ ശില്‍പശാല ഡോ. സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News