Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ -നെല്യാടി -കൊല്ലം റോഡ് നവീകരിക്കണം: യൂത്ത് ലീഗ് പ്രവർത്തകർ ഓഫ് റോഡ് യാത്ര നടത്തി

28 Jul 2024 12:35 IST

Preyesh kumar

Share News :

മേപ്പയ്യൂർ : കുണ്ടും കുളവുമായി മാറിയ മേപ്പയ്യൂർ - നെല്യാടി-കൊല്ലം റോഡിൽ പ്രതീകാത്മക ഓഫ് റോഡ് യാത്ര സംഘടിപ്പിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. പുതിയ സമരരീതി നടപ്പിലാക്കിയത്.


പതിറ്റാണ്ടുകളുടെ കാല പഴക്കമുള്ള ജില്ലയിലെ തന്നെ പ്രധാന റോഡുകളിൽ ഒന്നായ നെല്യാടിക്കടവ് റോഡ് വർഷങ്ങളായി അവഗണനയിലാണ്. കോടി കണക്കിന് രൂപയുടെ നവീകരണം നടത്തുമെന്ന് ബജറ്റിൽ ഉൾപ്പെടെ പ്രഖ്യാപനങ്ങൾ നടത്തിയിട്ടും സാങ്കേതികമായ കാരണങ്ങൾ നിരത്തി ആവശ്യമായ പ്രവർത്തികൾ നടത്താൻ അധികൃതർ ഇന്നേ വരെ തയ്യാറാവാത്തതിൽ ജനരോഷം ശക്തമായ അവസരത്തിലാണ് യൂത്ത് ലീഗ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്. തുടർന്നുള്ള ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് സമരക്കാർ പറഞ്ഞു.

മേപ്പയ്യൂർ ടൗണിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് മിസ്ഹബ് കീഴരിയൂർ ഫ്‌ളാഗ് ഓഫ് ചെയ്ത പ്രതിഷേധ ഓഫ് റോഡ് യാത്ര കീഴരിയൂരിൽ സമാപിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷനായി. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ടി.കെ .എ. ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.നിയോജക മണ്ഡലം ജനറൽ സെ.ക്രട്ടറി ശിഹാബ് കന്നാട്ടി, ടി .യു .സൈനുദ്ദീൻ, എം .എം അഷ്‌റഫ്‌, ഷർമിന കോമത്ത്, കെ.എം.എ. അസീസ്, മുജീബ് കോമത്ത്,എടത്തിൽ ശിവൻ, സലീം മിലാസ്, സത്താർ കീഴരിയൂർ,സി കെ ജറീഷ്,ടി കെ നഹാസ്,റിയാസ് മലപ്പാടി, അജ്നാസ് കാരയിൽ,അബ്ബാസ് കീഴരിയൂർ,ദിൽഷാദ് കുന്നിക്കൽ, എം .കെ. ഫസലു റഹ്മാൻ,അബ്ദു റഹ്മാൻ ഇല്ലത്ത്, വി മുജീബ്, ടി .കെ .അബ്ദുൽ റഹ്‌മാൻ, സറീന ഓളോറ,അൻവർ കുന്നങ്ങാത്ത്

എന്നിവർ സംസാരിച്ചു .

അഫ്സൽ അൽസഫ, യു.കെ.റാഷിദ്‌ , ആർ.എം.നിഷാദ് ,അൻവർ ഷാ നൊച്ചാട്, പി .ടി .മുഹമ്മദ്‌ ഷാഫി, ഉമ്മർ കീഴ്പ്പയ്യൂർ, ജുനൈദ് കീഴ്പ്പോട്ട്, കെ. റസൽ, ടി.കെ .അബ്ദുൽ വാഹിദ്, മുഹമ്മദ്‌ മുയിപ്പോത്ത്, വി.വി .നസ്രുദ്ധീൻ എന്നിവർ നേതൃത്വo നൽകി.



Follow us on :

Tags:

More in Related News