Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജനമെഡിക്കൽ ക്യാമ്പ് നടത്തി

11 Sep 2024 12:32 IST

Preyesh kumar

Share News :

മേപ്പയ്യൂർ: നാഷണൽ ആയുഷ് മിഷൻ കേരളത്തിന്റെയും മേപ്പയൂർ ഗ്രാമ പഞ്ചായത്ത് ചങ്ങരംവള്ളി ഗവ: ഹോമിയോ ഡിസ്പൻസറി

യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിളയാട്ടൂർ സരിഗാ കലാഭവനിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി . മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം അഷിദ നടുക്കാട്ടിൽ ഉദ്ഘാടനം ചെയ്തു .


വാർഡ് മെമ്പർ വി.പി. ബിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ: സി.സ്വപ്ന അധ്യക്ഷയായി. മണിയുർ ഏ പി എസ് സി ഡോക്ടർ വിദ്യ ,വയോജന ആരോഗ്യ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. യോഗ ഇസ്ട്രക്ടർ സുഭാഷിണി യോഗ പരിശീലനം നൽകി .ഗ്രാമപഞ്ചായത്തംഗം കെ.എം. പ്രസീത , ഇസ്മയിൽ , നിഷ ,ആനിഷ് കുമാർ , സീന എന്നിവർ സംസാരിച്ചു. അങ്കണവാടി വർക്കർ ലത നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News