Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിളവെടുപ്പ് ഉത്സവം

22 Aug 2024 12:43 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ലക്കിടി

മുളഞ്ഞൂർ

എസ് പി എം എൽ പി സ്കൂളിൽ ലക്കിടി കൃഷിഭവൻ്റെയും പഞ്ചായത്തിൻ്റെയും സഹകരണത്തോടെ നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ് ഉത്സവം നടന്നു. സ്കൂളിലെ കുട്ടികൾക്ക് വിഷരഹിത പച്ചക്കറികൾ ഉദ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ തോട്ടത്തിൽ നിന്ന് പഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ കയ്ക്കറികൾ പറിച്ച് വിളവെടുപ്പ് ഉത്സവം നടത്തി. പ്രധാനധ്യാപിക ബി.ഹേമ ,ഐശ്വര്യ ടീച്ചർ , പി ടി എ അംഗം ജയ,സ്കൂൾ വിദ്യാർത്ഥികളായ അതുൽ, ശ്രീയേഷ് പ്രഭാത് , നിദ്ര, ദിയ, നിവിൻ എന്നിവർ നേതൃത്വം നൽകി. ഈ വിദ്യാഭ്യാസ വർഷം പുറത്ത് നിന്ന് പരമാവധി പച്ചക്കറികൾ വാങ്ങാതിരിക്കനാണ് സ്കൂൾ പി ടി എ ശ്രമിച്ചു വരുന്നത്. ഇതിനായി അവനവൻ്റെ വീടുകളിൽ പച്ചക്കറികൾ ഉദ്പാദിപ്പിക്കുകയും ഒരു പിടി പച്ചക്കറികൾ സ്കുളിലേക്ക് നൽകാനുമുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്

Follow us on :

More in Related News