Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാല്യക്കോട് എയുപി സ്കൂൾ 100ാം വാർഷികം

19 Feb 2025 13:29 IST

ENLIGHT MEDIA PERAMBRA

Share News :

വാല്യക്കോട് എ.യു.പി സ്കൂൾ 100-ാം വാർഷികാഘോഷവും ലാബ് ലൈബ്രറി കെട്ടിടത്തിൻറെ ഉദ്ഘാടനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക സുഹറ കോമത്തിനുള്ള യാത്രയയപ്പ് സമ്മേളനവും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമതാരവും മറിമായം ഫെയിം ഉണ്ണിരാജ്മുഖ്യാതിഥിയായിസംബന്ധിച്ചു. എൽ.എസ്.എസ്, യു എസ് എസ് വിജയികൾക്കുള്ള ഉപഹാരസമർപ്പണം പേരാമ്പ്ര എ.ഇ.ഒ കെ. വി. പ്രമോദും, എസ്‌. എസ്‌. എൽ. സി ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും, പി ടി എ എൻഡോവ്മെൻറ് ജേതാക്കൾക്കുമുള്ള ഉപഹാരസമർപ്പണം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സി. കെ.പാത്തുമ്മ ടീച്ചറും നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വാല്യക്കോട് എ.യു.പി സ്കൂളിലെ വിദ്യാർഥികൾക്കുള്ള ഉപഹാരസമർപ്പണം പേരാമ്പ്ര ബി. പി.സി  നിത വി പി, നൊച്ചാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ബിന്ദു അമ്പാളി, കെ. ശ്രീധരൻ എന്നിവർ നിർവഹിച്ചു. വിരമിക്കുന്ന അധ്യാപിക സുഹറ കോമത്തിനുള്ള മാനേജ്‌മെന്റിന്റെ ഉപഹാരസമർപ്പണം മാനേജർ കെ.സി.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. 

പരിപാടിയുടെ ഭാഗമായി വൈകുന്നേരം  സാംസ്കാരികഘോഷയാത്രയും സാംസ്കാരികസമ്മേളനവും നടന്നു. രാത്രി 8 മണിക്ക് ഷൈൻ നഴ്സറി വിദ്യാർത്ഥികൾ അവതരിപ്പിച്ച നഴ്സറി ഫെസ്റ്റും, വാല്യക്കോട് എ യു പി സ്കൂളിലെ 250 ൽപരം വിദ്യാർത്ഥികൾ അണിനിരന്ന കലാവിരുന്നും അരങ്ങേറി.

Follow us on :

Tags:

More in Related News