Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവിസ്മരണീയമായി ഇശൽ മധുരം .

18 Aug 2024 21:43 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം :

പുരോഗമന കലാ - സാഹിത്യ സംഘം

അനങ്ങന്നടി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ഇശൽ മധുരം മാപ്പിള ഗാന സദസ് സംഘടിപ്പിച്ചു . സംഘം മലപ്പുറം ജില്ലാ സെക്രട്ടറി അസീസ് തുവ്വൂർ ഉദ്ഘാടനം ചെയ്തു. കെ.ബാലസുബ്രഹ്‌മണ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിബി. രഘുനാഥ്,

എൻ ആർ രഞ്ജിത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ചന്ദ്രൻ ,

വൈസ് പ്രസിഡൻ്റ് കെ .പി അനിത , സന്ധ്യ , പി രാജീവ് , സി.പി.ശശി എന്നിവർ സംസാരിച്ചു.

എം ബി ബി എസ് പാസായ അർച്ചന ടി.എസ്., ഡിഫാം പാസായ ഗോപിക പി.എം എന്നിവരെ ആദരിച്ചു. അനങ്ങൻ പാട്ടു കൂട്ടം എന്ന പേരിൽ രാജീവ് ചുണ്ടമ്പറ്റ എഴുതിയ സ്വാഗത ഗാനത്തോടെ പാട്ടുകൂട്ടത്തിന് തുടക്കമിട്ടു. മാപ്പിളപ്പാട്ട്, കവിത, വിവിധ ഗാനങ്ങൾ ആലപിച്ചു. കൈരളി ചാനലിലെ മാമ്പഴം പരിപാടിയിൽ പങ്കെടുത്ത സൂര്യ, ഐഡിയ സ്റ്റാർ സിംഗർ മത്സരാർത്ഥി ഭവിൻ വിനോദ് എന്നിവരുടെയും പാട്ടുകൾ ഉണ്ടായിരുന്നു.

സി. മോഹൻദാസ് സ്വാഗതവും, കൃഷ്ണ ലാൽ നന്ദിയും പറഞ്ഞു .

Follow us on :

More in Related News