Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാട്യ ഭാവങ്ങളില്ലാതെ നാട്ടുകാരിലേക്കിറങ്ങി വോട്ട് തേടി എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പ്രചരണം.

01 Nov 2024 22:14 IST

UNNICHEKKU .M

Share News :



മുക്കം: നാട്യ ഭാവങ്ങളില്ലാതെ നാട്ടുകാരിലേക്കിറങ്ങി കുശലന്വേഷണത്തോടെ വോട്ടഭ്യർത്ഥിച്ച്  എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി. വെള്ളിയാഴ്ച്ച കാരശ്ശേരി, കൂടരഞ്ഞി, തിരുവമ്പാടി, മുക്കം തുടങ്ങി കിഴക്കൻ മലയോര ഭാഗങ്ങളിലൂടെ വീട്ടുകളിലും സ്ഥാപനങ്ങളിലും, വ്യക്തികളിലും വോട്ട്തേടിയുള്ളയാത്രയായിരുന്നു. പദ്മശ്രീ അലി മണിക് ഫാൻ ഉൾപെടെയുള്ള വ്യക്തികളെയും സന്ദർശിക്കാനിടയായി സേക്രഡ് ഹാര്‍ട്ട് ചർച്ച് വികാരി മോണ്‍ ജോണ്‍ ഒറവങ്കരയെ കണ്ട് സൗഹൃദം പങ്കുവച്ചാണ് പ്രചാരണത്തിന് തുടക്കമായത്. . അഗസ്ത്യൻമുഴി സെന്റ് ജോസഫ്സ് ഹോസ്പിറ്റലിലെത്തിയ സ്ഥാനാര്‍ഥിയെ ആശുപത്രിയുടെ ചുമതലയുള്ള സിസ്റ്റർകാര്‍മലൈറ്റ് സ്ഥാനാർത്ഥിയെ വരവേറ്റു. മണാശ്ശേരികെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിലും ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന മറ്റു ഇതര സ്ഥാപനങ്ങളിലും വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരുമായി സംസാരിച്ചു. മണാശ്ശേരി ഗവ. യു പി സ്കൂളിലെത്തിയ സ്ഥാനാർത്ഥിയോട് അധ്യാപകര്‍ പറഞ്ഞത് വിദ്യാഭ്യാസത്തിൻ്റെ മികവും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും സംബന്ധിച്ചായിരുന്നു.

മുക്കം മുസ്‌ലിം ഓര്‍ഫനേജിലെത്തിയ സ്ഥാനാർത്ഥിയെ ചെയര്‍മാന്‍ വി.അബ്ദുള്ള കോയ ഹാജിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തെച്ച്യാട് അൽ ഇര്‍ഷാദ് വനിത ആർട്സ് ആൻറ് സയൻസ് കോളേജിലും സ്ഥാനാർത്ഥിക്ക് ഹൃദ്യമായ സ്വീകരണം ലഭിച്ചു. മുക്കം കല്ലൂര്‍ശിവക്ഷേത്രത്തില്‍മാസം തോറും നടക്കാറുള്ള ചോതി നാളിലെ അന്നദാന പരിപാടിക്കിടെ അവിടെയെത്തിയ സ്ഥാനാർത്ഥി അതിൽ പങ്കാളിയായി.ക്ഷേത്രസമിതി ഭാരവാഹികളോടും വിശ്വാസികളോടും വോട്ടഭ്യർത്ഥിച്ചു . തുടർന്ന് മുക്കം നഗരത്തിൽ സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന മത്തായി ചാക്കോസ്മാരക മന്ദിരത്തിലെത്തിയ സ്ഥാനാർത്ഥിയും സംഘവും കുറഞ്ഞ സമയം കൂടിയാലോചനകൾക്കു ശേഷം കൊടിയത്തൂരിലെത്തി പദ്മശ്രീ അലി മണിക് ഫാനെ സന്ദർശിച്ചത്. ഫേസ് അക്കാദമിയിൽ യാക്കൂബ് ഫൈസിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണവും യോഗവും നടന്നു . ബാബ്റി മസ്ജിദ് തകര്‍ക്കാൻ അണിയറ നീക്കം നടക്കുമ്പോൾ മതേതര ചേരിക്ക് കരുത്ത് പകര്‍ന്ന് അന്നത്തെ എ.ഐ.വൈ.എഫ് നേതാവ് സത്യന്‍മൊകേരിയുടെ നേതൃത്വത്തിൽ നടന്ന ബാബരി മസ്ജിദ് സംരക്ഷണ ജാഥയെ പരാമർശിച്ചാണ് ഫൈസി സ്ഥാനാർത്ഥിയെ സദസ്സിന് പരിചയപ്പെടുത്തിയത്.കൊടിയത്തൂർ പഞ്ചായത്തിലെതോട്ടുമുക്കത്ത് കവലയിലും കടകമ്പോളങ്ങളിലും വോട്ടർമാരെ കണ്ടു. സാന്തോം കോണ്‍വന്റിലും അധ്യാപികമാരെയും സന്യാസിനികളെയും കണ്ടു. ഇതിനിടെ ചില വീടുകളില്‍ കയറി പരിചയം പുതുക്കാനും സ്ഥാനാർത്ഥി സമയം കണ്ടെത്തി.യു.ഡി.എഫ് സ്ഥാനാർത്ഥി വൈകാരികത മുതലെടുത്ത് വോട്ട് നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി പറഞ്ഞു. ജനകീയ പ്രശ്നങ്ങളും രാഷ്ട്രീയവും ചർച്ച ചെയ്യാൻ അവർ തയ്യാറാകുന്നില്ലെ. ബിജെപിയാകട്ടെ കെ. സുരേന്ദ്രൻ മത്സരിച്ച സീറ്റിൽ ഒരു സംസ്ഥാന നേതാവിനെപോലുംസ്ഥാനാർത്ഥിയാക്കിയില്ല.ഇതെല്ലാം ധാരണയുടെ ഭാഗമാണ്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ രാഹുൽ ഗാന്ധിക്ക് വയനാടിനൊപ്പം നിൽക്കാൻ കഴിഞ്ഞില്ല. വയനാടൻ ജനതയെ വഞ്ചിച്ച സമീപനം സഹോദരിയെസ്ഥാനാർത്ഥിയാക്കിയതിലൂടെ ആവര്‍ത്തിക്കുകയാണ്. ലിന്റോ ജോസഫ്‌ എം എൽ എ,ഇകെ വിജയൻ എം എൽ എ മുക്കം നഗരസഭാ ചെയര്‍മാന്‍ പിടി ബാബു, കെ.ഷാജി കുമാർ, ദിപു പ്രേംനാഥ്, കെ മോഹനന്‍, ടി വിശ്വനാഥന്‍, ടി ജെ റോയ് എന്നിവരും സ്ഥാനാർത്ഥിയൊടൊപ്പമുണ്ടായിരുന്നു.

Follow us on :

More in Related News