Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 22:18 IST
Share News :
കൊണ്ടോട്ടി : മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ഈ വർഷത്തെ വൈദ്യർ മഹോത്സവം 2025 ഫെബ്രുവരി 2 മുതൽ 9 വരെ നടക്കും.
മഹാകവി മോയിൻകുട്ടി വൈദ്യരുടെ പേരിലുള്ള സ്മാരകം സ്ഥാപിതമായിട്ട് 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി "വൈദ്യർ സ്മാരകത്തിന് കാൽനൂറ്റാണ്ട്" എന്ന പേരിൽ ഒട്ടേറെ പരിപാടികൾ നടന്നു കൊണ്ടിരിക്കുന്നു. അതിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ വൈദ്യർ മഹോത്സവം എട്ട് ദിവസത്തെ അതിവിപുലമായ പരിപാടികളോടെ നടത്താനാണ് ഭരണ സമിതി തീരുമാനിച്ചിട്ടുള്ളത്.
പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം ജനുവരി 10 (വെള്ളിയാഴ്ച) ന്, നാളെ വൈകുന്നേരം 5 മണിക്ക് അക്കാദമി ഹാളിൽ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. യോഗത്തിൽ എല്ലാവരുടെയും പങ്കാളിത്തം വേണമെന്നും ഭരണസമിതി അഭ്യർത്ഥിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.