Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്ന ശേഷി കായികോത്സവം 'ലവ് ബാറ്റൺ 25' ആവേശത്തിമിർപ്പിലാക്കി

01 Feb 2025 11:57 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി നഗരസഭ ഭിന്ന ശേഷി കായികോത്സവം ലവ് ബാറ്റൺ 25 തുറക്കൽ ജി എൽ പി സ്കൂളിൽ വെച്ച് നടന്നു. കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ നിത ഷഹീർ ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ഉള്ള 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, ഷോർട് പുട്ട്, സോഫ്റ്റ്‌ ബോൾ ത്രോ, സ്റ്റെഡി ജമ്പ്, റിലേ തുടങ്ങിയ ഇനങ്ങളിൽ വളരെ വാശിയേറിയ മത്സരങ്ങൾ നടന്നത് വിദ്യാർത്ഥികളെ ആവേശത്തിലാഴ്ത്തി. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഷ്‌റഫ്‌ മടാൻ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമ കാര്യ ചെയർമാൻ കെ പി ഫിറോസ് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല കൊടവണ്ടി, കൗൺസിലർമാരായ വീരാൻകുട്ടി കോട്ടയിൽ,സാലിഹ് കുന്നുമ്മൽ,ഷാഹിദ, ബിന്ദു.ബി, ജി എൽ പി സ്കൂൾ പ്രധാന അധ്യാപകൻ അബ്ദുൽ കരീം, പി ടി എ പ്രസിഡന്റ് അഫ്സൽ ബാബു,സൂപ്പർ വൈസർ ശൈബി, സന്ധ്യ തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News